l o a d i n g

കേരള

പാര്‍ട്ടിയെ വെട്ടിലാക്കുന്ന ആര്‍. ശ്രീലേഖയുടെ നടപടിയില്‍ ബി.ജെ.പി നേതൃത്വത്തിന് അതൃപ്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 9, 2026

തിരുവനന്തപുരം: ബിജെപി നേതൃത്വവും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും തമ്മിലുള്ള ശീതയുദ്ധം പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കോര്‍പറേഷന്‍ സ്ഥിര സമിതി തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട് അസാധുവായതാണ് നേതൃത്വത്തെ ഏറ്റവും ഒടുവിലായി ചൊടിപ്പിച്ചത്. കൗണ്‍സിലറായി ചുമതലയേറ്റതു മുതല്‍ ശ്രീലേഖ സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയെ നിരന്തരം പ്രതിരോധത്തിലാക്കുകയാണെന്ന പരാതി ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്.

നഗരാസൂത്രണ സമിതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സ്ലിപ്പില്‍ ഒപ്പിടാന്‍ ശ്രീലേഖ മറന്നതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. ഇത് മനഃപൂര്‍വമല്ലെന്ന് പ്രാഥമികമായി വിലയിരുത്തുന്നുണ്ടെങ്കിലും, വോട്ടിംഗ് രീതി സംബന്ധിച്ച് പാര്‍ട്ടി നല്‍കിയ പരിശീലന ക്ലാസില്‍ ശ്രീലേഖ പങ്കെടുക്കാതിരുന്നത് വീഴ്ചയായി നേതൃത്വം കാണുന്നു. പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ലെങ്കിലും അസംതൃപ്തി പുകയുകയാണ്.

ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വി.കെ. പ്രശാന്ത് എംഎല്‍എയുടെ ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നത് ശ്രീലേഖയും പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കാന്‍ കാരണമായിരുന്നു. മേയര്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള വിജയാഘോഷങ്ങളില്‍ നിന്ന് ശ്രീലേഖ വിട്ടുനിന്നത് നേതൃത്വത്തിന് വലിയ തലവേദനയുണ്ടാക്കിയിരുന്നു. ഒടുവില്‍ മേയര്‍ വി.വി. രാജേഷ് നേരിട്ടെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

മേയര്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള അമര്‍ഷമാണ് ശ്രീലേഖയുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026