l o a d i n g

ഗൾഫ്

കൊല്ലം ജില്ലാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഭരണസമിതി നിലവില്‍വന്നു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
January 12, 2026

റിയാദ്: കൊല്ലം ജില്ലയില്‍നിന്ന് റിയാദ് പ്രവിശ്യയിലുള്ള പ്രവാസികളുടെ കൂട്ടായ്മയായി രൂപവത്കരിച്ച കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ റിയാദ്) ഔപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചു. അംഗങ്ങളുടെ സര്‍ഗാത്മകശേഷി പരിപോഷിപ്പിക്കുന്നതിനും വിവിധ വിഷയങ്ങളില്‍ പഠന ക്ലാസ്സുകളും ബോധവത്കരണങ്ങളും സംഘടിപ്പിക്കുന്നതിനും ജില്ലയുടെ യശ്ശസ്സുയര്‍ത്തുന്നതിനായി തനത് കലാരൂപങ്ങളും, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അംഗങ്ങളുടെ ബുദ്ധിമുട്ടുകളില്‍ അവരെ സഹായിക്കുന്നതിനും സൗദി അറേബ്യയുടേയും ഇന്ത്യയുടേയും സാംസ്‌കാരികവും, ദേശീയവുമായ എല്ലാ ആഘോഷങ്ങളിലും പങ്കാളികളാകുന്നതിനും പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നതിനുമായാണ് കൂട്ടായ്മ രൂപവത്കരിച്ചത്.

കഴിഞ്ഞ നവംബര്‍ മുതല്‍ നിസാര്‍ പള്ളിക്കശ്ശേരില്‍ ജനറല്‍ കണ്‍വീനറായ 21 അംഗ അഡ്-ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. രണ്ട് മാസം നീണ്ടുനിന്ന അംഗത്വ കാമ്പയിനൊടുവില്‍ കഴിഞ്ഞ ദിവസം വിളിച്ച പൊതുയോഗത്തില്‍ കരട് നിയമാവലി അവതരിപ്പിക്കുകയും അംഗങ്ങള്‍ ഐക്യകണേഠന അംഗീകരിക്കുകും ചെയ്തു. നിയമാവലിയുടെ അടിസ്ഥാനത്തില്‍ സമവായത്തിലൂടെ പുതിയ ഭരണസമിതി നിലവില്‍ വരുകയായിരുന്നു.

നിസാര്‍ പള്ളിക്കശ്ശേരില്‍ (പ്രസിഡന്റ്), നസീര്‍ അബ്ദുല്‍ കരീം (ജനറല്‍ സെക്രട്ടറി), ഷാജു പത്തനാപുരം (ട്രഷറര്‍), ശിഹാബ് കൊട്ടുകാട് (ഉപദേശക സമിതി ചെയര്‍മാന്‍), ബാലുകുട്ടന്‍ (ഉപദേശ സമിതി വൈസ് ചെയര്‍.), അലക്‌സ് കൊട്ടാരക്കര, ഷംനാദ് കരുനാഗപ്പള്ളി, റഹ്‌മാൻ മുനമ്പത്ത്, ജോസ് കടമ്പനാട്, നജു പുനലൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍), എന്‍. മണികണ്ഠന്‍, നൗഷാദ് പന്മന, ഷംനാസ് കുളത്തൂപ്പുഴ, ശ്രീജ കരുനാഗപ്പള്ളി (വൈസ് പ്രസിഡന്റുമാര്‍), ബിനോയ് മത്തായി, അന്‍സാരി അലിക്കുട്ടി, സാദിഖ് കരുനാഗപ്പള്ളി, അഞ്ജു ഷാജു (ജോയിന്റ് സെക്രട്ടറിമാര്‍), റോയ് വര്‍ഗീസ്, ജാന്‍സി പ്രഡിന്‍ (ജോയിന്റ് ട്രഷറര്‍), സിജു ബഷീര്‍ (കോഓഡിനേറ്റര്‍), ഹുസൈന്‍ കല്ലേലിഭാഗം (ജോയിന്റ് കോഓഡിനേറ്റര്‍), ജയന്‍ മാവിള, സജീര്‍ സമദ്, അശോകന്‍, ആതിര ഗോപന്‍ (കലാ-സാംസ്‌കാരികം കോഡിനേറ്റര്‍മാര്‍), അനില്‍ കരുനാഗപ്പള്ളി, മന്‍ഹാജ്, കബീര്‍ കൊച്ചാലുംമൂട്, ജൂലിയ ജോണ്‍സണ്‍ (സ്‌പോര്‍ട്‌സ്, ഹെല്‍ത്ത് കോഓഡിനേറ്റര്‍മാര്‍), യോഹന്നാന്‍ കുണ്ടറ, അബ്ദുല്‍ മജീദ്, അഞ്ജു നസീം (ജീവകാരുണ്യ കണ്‍വീനര്‍), നജിം കൊച്ചുകലുങ്ക് (മീഡിയ കണ്‍വീനര്‍), സദ്ദാം അബ്ദുല്‍ വഹാബ് (ജോയിന്റ് മീഡിയ കണ്‍വീനര്‍), സജീര്‍ ചിതറ, നസീം നസീര്‍ (പി.ആര്‍. കോഓഡിനേറ്റര്‍മാര്‍), അന്‍സാരി വടക്കുംതല (വിദ്യാഭ്യാസ കണ്‍വീനര്‍), ഷാനവാസ് മുനമ്പത്ത്, നിയാസ് (ബിസിനസ് കണ്‍വീനര്‍), ഷാജഹാന്‍ കോയിവിള (പരിസ്ഥിതി), അനസ് ലത്തീഫ്, അനസ് പന്മന (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), നസീര്‍ ഹനീഫ (റീഹാബിലിറ്റേഷന്‍), നിസാം കുന്നിക്കോട് (വെല്‍ഫെയര്‍ കോഓഡിനേറ്റര്‍), രജിത ജയചന്ദ്രന്‍ (സാഹിത്യം) എന്നിവരാണ് ഭാരവാഹികള്‍. ഇത് കൂടാതെ 41 അംഗ നിര്‍വാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026