l o a d i n g

ഗൾഫ്

ഇര്‍ഷാദ് യുനുസ്‌കുട്ടിക്ക് കേളി യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 12, 2026

റിയാദ് : 20 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ഇര്‍ഷാദ് യുനുസ്‌കുട്ടിക്ക് ഒലയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ഒലയ്യ, തഹ്ലിയ യുണിറ്റ്കളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇര്‍ഷാദ് യുനുസ് ഒലയ്യ ഏരിയ കമ്മിറ്റി അംഗം, തഹ്ലിയ യുണിറ്റ് ജോയിന്റ് സെക്രട്ടറി, ഏരിയ വളണ്ടിയര്‍ വൈസ് ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒലയ്യ കമ്പ്യൂട്ടര്‍ മാര്‍ക്കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകായിരുന്ന ഇര്‍ഷാദ് യുനുസ് കൊല്ലം ജില്ലയിലെ ചവറ, കൊട്ടുകാട് സ്വദേശിയാണ്.

നാടക നടന്‍, ഗായകന്‍, വടിപ്പയറ്റ് എന്നീ നിലയില്‍ കലാ കായിക രംഗത്ത് കഴിവ് തെളിയിച്ച ഇര്‍ഷാദ് കേളിയുടെ വേദികളിലെ നിറ സാന്നിധ്യമായിരുന്നു.
മലാസില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, കേളി ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനില്‍ കുമാര്‍, കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂര്‍ക്കര, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, ഏരിയ ട്രഷറര്‍ ഗിരീഷ്‌കുമാര്‍ രാമനാഥന്‍, ഏരിയ വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷാനവാസ്, മലാസ് ഏരിയ ഭാരവാഹികളായ സുജിത്, സമീര്‍, സിംനേഷ്, തഹ്ലിയ യുണിറ്റ് സെക്രടറി മുരളികൃഷ്ണന്‍, ട്രഷറര്‍ പ്രശാന്ത് ബാലചന്ദ്രന്‍, ഒലയ ഏരിയ കമ്മിറ്റി അംഗങ്ങള്‍, തഹ്ലിയ യുണിറ്റ് നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേന്ദ്ര കമ്മിറ്റി ഉപഹാരം പ്രസിഡന്റ് സെബിന്‍ ഇഖ്ബാലും, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് ഏരിയ ട്രഷറര്‍ ഗിരീഷ് കുമാറും, മെമന്റോ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നും കൈമാറി. ഒലയ്യ ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി സ്വാഗതവും യാത്രയയപ്പിന് ഇര്‍ഷാദ് യുനുസ്‌കുട്ടി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026