l o a d i n g

ഗൾഫ്

പത്തനംതിട്ട ജില്ലാ സംഗമം ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 12, 2026

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. സീസണ്‍ റെസ്റ്റോറന്റില്‍ പ്രസിഡന്റ് അയൂബ് ഖാന്‍ പന്തളത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബിജു എം. ഫിലിപ്പ് ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി. രക്ഷാധികാരി സന്തോഷ് ജി.നായര്‍ സാന്താക്‌ളോസിന്റെ സാന്നിധ്യത്തില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായി കേക്ക് മുറിച്ചു. വൈസ് പ്രസിഡന്റ് മാത്യു തോമസ് ആശംസ പറഞ്ഞു.

പിജെഎസ്സ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികളും, സംഗീത പരിപാടികളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ കണ്‍വീനര്‍ വര്‍ഗീസ് ഡാനിയലും, വനിതാ വിഭാഗം കണ്‍വീനര്‍ ദീപിക സന്തോഷ്, ബാലജന വിഭാഗം കണ്‍വീനര്‍ ജോസഫ് വര്‍ഗീസ് എന്നിവര്‍ വിവിധ കലാ പരിപാടികള്‍ നിയന്ത്രിച്ചു.

എബി കെ. ചെറിയാന്‍, ഷറഫ് പത്തനംതിട്ട, ജോര്‍ജ് മാത്യു, ബൈജു മത്തായി, ഷിജു മാത്യു, വിശാല്‍ ഹരിദാസ്, സുജു കെ. രാജു, തോമസ് പി. കോശി, സുശീല ജോസഫ്, പ്രിയ സഞ്ജയ്, ലിയാ ജെനി, ആഷ ലിസ മനോജ്, മേരി മാത്യു, ഹയ്റ ബിജു, അമേലിയ മറിയം ജോര്‍ജ്, ഇവാനിയ മറിയം ജോര്‍ജ്, നുഹായ നജീബ്, ശിവാനി അജയഘോഷ്, വിസ്മയ വിജയ്, ആരോണ്‍ എബി,ഓസ്റ്റിന്‍ എബി, വിനായക്, ജെറോം, ഡാന്‍ മനോജ്, ആദില്‍, മൗറീന്‍ അബീര്‍ഷ് ജോസഫ്, നിഫാ നജീബ്, ഹന്നാ ഷിജോയ്, മന്നാ ഷിജോയ്, ജൊഹാന ജോണ്‍, ലീവിയ ജിനു, സ്‌നിഹ സന്തോഷ്, സിയറാ ഷാജി, ഏതന്‍, അമര്‍ദിയാന്‍, നിവേദ് അനില്‍ കുമാര്‍, ഹാബല്‍ ഷിജോയ്, അമാനിയ മറിയം എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ശ്രേയ ജോസഫ്, നിവേദ്യ അനില്‍കുമാര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകയായിരുന്നു. ജനറല്‍ സെക്രട്ടറി എന്‍. ഐ. ജോസഫ് സ്വാഗതവും, ഖജാന്‍ജി ജയന്‍ നായര്‍ നന്ദിയും പറഞ്ഞു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026