l o a d i n g

ഗൾഫ്

അരോമ ക്രിസ്തുമസ് നവവത്സരാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 12, 2026

ദുബായ്: അരോമ ആലുവ ക്രിസ്തുമസ് നവ വല്‍സരാഘോഷം NTV ചെയര്‍മാന്‍ മാത്തുകുട്ടി കടോണ്‍ നിര്‍വ്വഹിച്ചു. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും അധികരിച്ചുവരുന്ന ലഹരിമരുന്നുപയോഗവും അതിന്റെ ദൂഷ്യങ്ങളും ഉദ്ഘാടന പ്രസംഗത്തില്‍ വിവരിച്ച അദ്ദേഹം 2026 ഫാമിലി വര്‍ഷമായി യു.എ.ഇ ആചരിക്കുന്ന വേളയില്‍ കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിന് മുന്‍ഗണന നല്‍കുവാന്‍ സദസ്സിനെ ഉദ്‌ബോധിപ്പിച്ചു.

അരോമ വൈസ് പ്രസിഡന്റ് നൗഫല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അഡ്വ:സലീം എ.യു.സിദ്ധിഖ് മുഹമ്മദ്, അഡ്വ: ഫെബി മൊയ്തീന്‍ ഷിഹാബ്, ലൈജു കാരോത്തുകുഴി എന്നിവര്‍ സംസാരിച്ചു. മുഖ്യാഥിതിയായ മാത്തുക്കുട്ടി കടോണിന് ഉപഹാരം സീനിയര്‍ മെമ്പര്‍ അബ്ദുല്‍ അസീസ് പി.കെ നല്‍കി. ഗായകന്‍ നിസാം സഫ, പ്രസാദ് മാഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും സിദ്ധിഖ് മുഹമ്മദ് നയിച്ച ഗെയിം ഷോയും നടന്നു. ജനറല്‍ സെക്രട്ടറി അനൂബ് എളമന സ്വാഗതം പറഞ്ഞ സംഗമത്തില്‍ സെക്രട്ടറി അബ്ദുല്‍ കലാം നന്ദി പറഞ്ഞു. ദുബായ് ബ്ലുസിറ്റി ഹോട്ടല്‍ പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടിയില്‍ സനുഖാന്‍ ആയിരുന്നു കലാപരിപാടികളുടെ കോര്‍ഡിനേറ്റര്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026