l o a d i n g

ഗൾഫ്

ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ് ആറാം വാര്‍ഷിക സംഗമം കോഴിക്കോട്ട് നടന്നു; വിജ്ഞാനവും വിസ്മയവുമായി പഠിതാക്കളുടെ പ്രകടനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

കോഴിക്കോട്: റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കൂട്ടായ്മയായ 'ലൗ ദ ഖുര്‍ആന്‍ മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ' (Love The Quran Masters Club) ആറാമത് വാര്‍ഷിക സംഗമം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം ഇസ്ലാമിക പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഔദ്യോഗിക ഉദ്ഘാടനം ചെയ്തു.

വിശുദ്ധ ഖുര്‍ആന്‍ പഠനത്തോടൊപ്പം വ്യക്തിത്വ വികാസത്തിനും ഊന്നല്‍ നല്‍കുന്ന ക്ലബ്ബിലെ പഠിതാക്കള്‍ വേദിയില്‍ അവതരിപ്പിച്ച വിവിധ വിഷയങ്ങളിലുള്ള പ്രസംഗങ്ങളും പ്രകടനങ്ങളും കാണികള്‍ക്ക് വിജ്ഞാനപ്രദമായ അനുഭവമായി. ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ മാതൃകയില്‍ ചിട്ടപ്പെടുത്തിയ പരിപാടികള്‍ സമയക്രമം പാലിച്ചും കൃത്യതയോടെയും സംഘടിപ്പിച്ചത് ശ്രദ്ധേയമായി.

പരിപാടിയുടെ ആദ്യ സെഷനായ 'ബാനര്‍ പരേഡ്' ഉദ്ഘാടനം ചെയ്തത് വെന്‍ഡീസ് ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജരും ഡിസ്റ്റിംഗിഷ്ഡ് ടോസ്റ്റ് മാസ്റ്ററുമായ മനാസ് അല്‍ ബുഖാരിയാണ്. ക്ലബ് ചെയര്‍മാന്‍ അബ്ദുന്‍ നസീറിന്റെ മകന്‍ കൂടിയാണ് അദ്ദേഹം. പ്രമുഖ പ്രവാസി വ്യവസായി അബ്ദുല്‍ മജീദ് ബദറുദ്ദീന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം നയിച്ച ഇസ്ലാമിക് ക്വിസ് സെഷന്‍ പഠിതാക്കള്‍ക്ക് പുതിയ അറിവുകള്‍ പകരുന്നതായിരുന്നു. പ്രമുഖ പണ്ഡിതന്‍ സുഹൈര്‍ ചുങ്കത്തറ മൗലവി പരിപാടിയിലുടനീളം സാന്നിധ്യമായി.

അടുക്കളയില്‍ നിന്നും അരങ്ങത്തേക്കെത്തിയ വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള പഠിതാക്കളുടെ ആത്മവിശ്വാസം നിറഞ്ഞ പ്രസംഗങ്ങള്‍ ഏവരെയും അത്ഭുതപ്പെടുത്തി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സമ്മേളന ചിട്ടയും പഠിതാക്കള്‍ തമ്മിലുള്ള ആദര്‍ശ സൗഹൃദവുമാണ് ഈ കൂട്ടായ്മയുടെ വിജയമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ ആന്‍സന വണ്ടൂര്‍ പറഞ്ഞു. നളന്ദ ഓഡിറ്റോറിയം പോലുള്ള വലിയൊരു വേദിയില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് പഠിതാക്കള്‍ വിലയിരുത്തിയത്.

'അറിവിനോടുള്ള അപാര സ്‌നേഹവും അത് പ്രകടിപ്പിക്കാനുള്ള പേടിയില്ലായ്മയുമാണ് ഈ സംഗമത്തില്‍ കണ്ടത്. ബിരുദാനന്തര ബിരുദധാരികള്‍ക്കപ്പുറം ലോകത്തേക്ക് പറന്നുയരുന്ന വാക്കുകളായിരുന്നു ആ പഠിതാക്കളുടേത്,' - സുഹൈര്‍ ചുങ്കത്തറ മൗലവി തന്റെ ആശംസയില്‍ പറഞ്ഞു.

ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും, വരാനിരിക്കുന്ന ഏഴാമത് വാര്‍ഷിക കോണ്‍ഫറന്‍സ് അടുത്ത വര്‍ഷം ജനുവരിയിലെ രണ്ടാം ശനിയാഴ്ച നടക്കുമെന്നും ചെയര്‍മാന്‍ അബ്ദുന്‍ നസീര്‍ അറിയിച്ചു. വൈകുന്നേരം 5:30-ഓടെ പ്രാര്‍ത്ഥനകളോടെ സംഗമത്തിന് തിരശ്ശീല വീണു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026