l o a d i n g

ഗൾഫ്

ജിദ്ദ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബായ 'വാങ്മയ' ത്തില്‍ അംഗങ്ങളാവാന്‍ അവസരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

ജിദ്ദ- ആത്മവിശ്വാസത്തോടെയുള്ള ആശയവിനിമയത്തിന്റെ വേദിയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ജിദ്ദയിലും വന്‍ പ്രചാരം നേടുന്നു. ആശയവിനിമയശേഷി വികസിപ്പിക്കാന്‍ ലോകത്തെ 143-ലധികം രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണല്‍. പരസ്പര സഹായവും സഹകരണവും മുഖേന അംഗങ്ങളുടെ കഴിവുകള്‍ വളര്‍ത്തുന്ന പ്രചോദനപരമായ കൂട്ടായ്മയുടെ ഭാഗമാകാനുള്ള അവസരമാണ് ടോസ്റ്റ്മാസ്റ്റേഴ്‌സ് വാഗ്ദാനം നല്‍കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 16,800-ത്തിലധികം ക്ലബ്ബുകളിലായി 3,58,000-ത്തിലധികം അംഗങ്ങള്‍ നിലവില്‍ ടോസ്റ്റ്മാസ്റ്റേഴ്‌സിന്റെ ഭാഗമാണ്.

പൊതുപ്രഭാഷണത്തിലെ ഭയം കുറയ്ക്കുക, ആശയങ്ങള്‍ വ്യക്തവും ക്രമബദ്ധവുമായി അവതരിപ്പിക്കാന്‍ പരിശീലനം നല്‍കുക, ശരിയായ ശരീരഭാഷയും ശബ്ദ വിനിയോഗവും പരിശീലിക്കുക, സഭാകമ്പത്തെ കീഴടക്കി വേദിയില്‍ സംസാരിക്കാന്‍ പ്രാപ്തി നേടുക, നേതൃത്വഗുണം വളര്‍ത്തുക തുടങ്ങിയവയാണ് ടോസ്റ്റ്മാസ്റ്റേഴ്‌സിന്റെ ലക്ഷ്യങ്ങള്‍. അനുഭവസമ്പത്തുള്ള അംഗങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളോടെ, സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷത്തിലാണ് എല്ലാ പരിശീലനങ്ങളും നടക്കുന്നത്.

ജിദ്ദയിലെ പ്രമുഖ മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ്ബായ വാങ്മയം മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിലേക്ക് ജിദ്ദയിലെ മലയാളികളെ സ്വാഗതം ചെയ്യുന്നതായി ക്ലബ് പ്രസിഡണ്ട് സഹീര്‍ പി അബ്ദുല്‍ ഖാദര്‍ അറിയിച്ചു. ക്ലബില്‍ അംഗങ്ങള്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡണ്ടുമായി ബന്ധപ്പെടുക (ഫോണ്‍ നമ്പര്‍ 0506689568).

മറ്റു ഭാരവാഹികള്‍: വിദ്യാഭ്യാസ വിഭാഗം ഉപാധ്യക്ഷന്‍ വിജേഷ് വിജയന്‍, അംഗത്വ ഉപാധ്യക്ഷന്‍ സി എച്ച് ബഷീര്‍, പൊതുജന സമ്പര്‍ക്കം ഉപാധ്യക്ഷന്‍ മുഹമ്മദ് സാലി, സെക്രട്ടറി എം ടി മുഹമ്മദ്, ട്രഷറര്‍ പി പി ഫഹദ്, സെര്‍ജന്റ് അറ്റ് ആംസ് നൗഫല്‍ അബ്ദുല്‍ കരീം.

ഫോട്ടോ: സഹീര്‍ പി അബ്ദുല്‍ഖാദര്‍, സി.എച്ച് ബഷീര്‍, വിജേഷ് വിജയന്‍, മുഹമ്മദ് എം.ടി, നൗഫല്‍ കരീം, ഫഹദ് പി.പി, മുഹമ്മദ് സാലിഹ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026