l o a d i n g

കേരള

കേരള രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി നീക്കം: ജോസ് കെ. മാണി യുഡിഎഫിലേക്ക്? സോണിയ ഗാന്ധി നേരിട്ട് ബന്ധപ്പെട്ടതായി സൂചന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

കോട്ടയം- ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതായി ശക്തമായ സൂചനകള്‍ പുറത്തുവരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ രാഷ്ട്രീയ 'വിസ്മയങ്ങള്‍' ഉണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ നിര്‍ണ്ണായക നീക്കം.

ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടതായാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖേന സോണിയ ഗാന്ധി ജോസ് കെ. മാണിയുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫെബ്രുവരി 6-ന് ആരംഭിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥ നയിക്കേണ്ടിയിരുന്നത് ജോസ് കെ. മാണിയായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് അദ്ദേഹം പിന്മാറിയതായും പകരം ഡോ. എന്‍. ജയരാജ് ജാഥ നയിക്കുമെന്നും വിവരമുണ്ട്. മുന്നണി മാറ്റത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ രണ്ടഭിപ്രായം നിലനില്‍ക്കുന്നുണ്ട്. അഞ്ച് എംഎല്‍എമാരില്‍ രണ്ടുപേര്‍ യുഡിഎഫ് പ്രവേശനത്തെ അനുകൂലിക്കുമ്പോള്‍ രണ്ടുപേര്‍ അതിനെ ശക്തമായി എതിര്‍ക്കുന്നു.

ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ കേരള കോണ്‍ഗ്രസ് മടങ്ങി വരണമെന്ന് സഭാ നേതൃത്വവും മുസ്ലിം ലീഗും താല്പര്യപ്പെടുന്നുണ്ട്. യുഡിഎഫിലേക്ക് മടങ്ങുമ്പോള്‍ പാലാ സീറ്റിന്റെ കാര്യത്തിലുള്ള തര്‍ക്കവും (മാണി സി. കാപ്പന്‍ നിലവില്‍ അവിടെ എംഎല്‍എയാണ്) പി.ജെ. ജോസഫ് വിഭാഗത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും. വരുന്ന ജനുവരി 16-ന് ചേരുന്ന പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026