l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ ദന്താരോഗ്യ ബോധവല്‍ക്കരണ കാമ്പയിന് തുടക്കം; 5,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 13, 2026

ജിദ്ദ: ഇന്ത്യന്‍ ഡോക്ടേഴ്സ് മെഡിക്കല്‍ ഫോറം (IDMF), ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്‌കൂള്‍ ഓറല്‍ & ഡെന്റല്‍ ഹെല്‍ത്ത് അവബോധ കാമ്പയിന് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ തുടക്കമായി. കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരിയുടെ മാര്‍ഗനിര്‍ദേശത്തില്‍ സംഘടിപ്പിച്ച പരിപാടി, കോണ്‍സലും ഹെഡ് ഓഫ് ചാന്‍സറിയുമായ ഇമാം മെഹ്ദി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.

പ്രതിരോധത്തിലൂടെ ആരോഗ്യം ''ആദ്യഘട്ട കണ്ടെത്തല്‍ ആരോഗ്യകരമായ ജീവിതത്തിലേക്ക്'' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഈ പദ്ധതി, വിദ്യാര്‍ത്ഥികളില്‍ ചെറുപ്പത്തിലേ ആരോഗ്യ അവബോധം വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ സ്‌കൂളിലെ മൂന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര ദന്തപരിശോധന ഉറപ്പാക്കും.

IDMF പ്രസിഡന്റ് ഡോ. അഷ്ഫാഖ് മണിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രോഗം വന്നതിന് ശേഷമുള്ള ചികിത്സയേക്കാള്‍ രോഗം വരാതെ തടയുന്ന പ്രതിരോധ രീതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹാലിയോണ്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ദര്‍ശന നായര്‍ ഗ്രൂപ്പിന്റെ 'ഹെല്‍ത്തി സ്‌മൈല്‍' (Healthy Smile) പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ദന്താരോഗ്യ കിറ്റുകള്‍ ഹാലിയോണ്‍ ഗ്രൂപ്പ് വിതരണം ചെയ്തു.

IDMF ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ സലീം, കോര്‍ കമ്മിറ്റി അംഗം ഡോ. കമാല്‍ എന്നിവര്‍ കാമ്പയിന് നേതൃത്വം നല്‍കി. ഡോ. ഫര്‍ഹീന്‍ താഹ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍ നന്ദിയും പറഞ്ഞു.

പരിശോധനയില്‍ ദന്തപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് ആവശ്യമായ ക്ലിനിക്കല്‍ കണ്‍സള്‍ട്ടേഷനുകളും സമയബന്ധിതമായ തുടര്‍ചികിത്സയും ഉറപ്പാക്കും. ചടങ്ങില്‍ IDMF കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ. രേവതി, ഡോ. മുജീബ്, വിവിധ സ്‌കൂള്‍ അധികൃതര്‍, സന്നദ്ധ ദന്തഡോക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026