ജിസാന്‍: ഐദാബി കെ.എം.സി.സി.യുടെ എക്‌സിക്യൂട്ടീവ് മെമ്പറായ അബ്ദുല്‍ റസാഖ് മൂന്നിയൂരിന് യാത്രയയപ്പ് നല്‍കി. 30 വര്‍ഷത്തോളം ഐദാബിയില്‍ പ്രവാസിയായും കെ.എം.സി.സി.യുടെ മുന്നിലെ കാരണവരായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് ഐദാബി കെ.എം.സി.സി മെമന്റോ നല്‍കി ആദരിച്ചു.
പരിപാടിയില്‍ ഐദാബി കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ ചൊക്ലി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ട്രഷറര്‍ ഇസ്മായില്‍ ഇല്ലിക്കല്‍ മെമന്റോ നല്‍കി. വിശിഷ്ടാതിഥിയായി ദനേഷ് മാമ്പ്ര പങ്കെടുത്തു. സാബിക്ക്, നമീര്‍ ചെമ്പന്‍, കുഞ്ഞു, ബഷീര്‍ എടക്കര തുടങ്ങി മറ്റു പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു.
Related News