അബുദാബി- ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയായ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ യുഎഇ ചരിത്രപരമായ നേട്ടം കൈവരിച്ചു. പുതിയ റാങ്കിംഗ് പ്രകാരം യുഎഇ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മിഡില്‍ ഈസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇപ്പോള്‍ 184 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഒരു രാജ്യം നടത്തുന്ന ഏറ്റവും വലിയ കുതിച്ചുചാട്ടമാണിത്. 2006-ല്‍ പട്ടികയില്‍ താഴെയായിരുന്ന യുഎഇ, നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കിയതിലൂടെയും രാജ്യാന്തര തലത്തിലുള്ള ഇടപെടലുകളിലൂടെയും 57 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ബ്രിട്ടന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളെ പിന്നിലാക്കിയാണ് യുഎഇ ഈ സ്ഥാനം ഉറപ്പിച്ചത്. സിംഗപ്പൂര്‍ ആണ് പട്ടികയില്‍ ഒന്നാമത്. യുഎഇ പൗരന്മാര്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന യാത്രാ സ്വാതന്ത്ര്യം രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സ്വാധീനത്തെയാണ് സൂചിപ്പിക്കുന്നത്.
Related News