റിയാദ്. ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷ ഭാഗമായി നടത്തുന്ന തൃശൂര്‍ സമ്മിറ്റ് 2026 എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ് നാളെ രാത്രി റിയാദില്‍ എത്തും. വാര്‍ഷികാഘോഷപരിപാടിയില്‍ പ്രശസ്ത സിനിമ പിന്നണി ഗായകന്‍ ജാസിം ജമാല്‍ നയിക്കുന്ന ഗാനസന്ധിയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ പത്രകുറിപ്പില്‍ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിമുതല്‍ എക്‌സിറ്റ് 18 ലെ വലീദ് ഇസ്തിരാഹ യില്‍ വെച്ചാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നത് എന്നും സംഘാടകര്‍ അറിയിച്ചു.
Related News