l o a d i n g

ഇന്ത്യ

പൊങ്കല്‍ ആഘോഷം: വിമാന-ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി, ചെന്നൈയില്‍ 14 വിമാനങ്ങള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

ചെന്നൈ: തമിഴകത്തിന്റെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ ചെന്നൈ നഗരം കനത്ത പുകമഞ്ഞില്‍ അമര്‍ന്നു. ബോഗി പൊങ്കലിന്റെ ഭാഗമായി പഴയ വസ്തുക്കള്‍ കൂട്ടിയിട്ടു കത്തിച്ചതിനെത്തുടര്‍ന്നുണ്ടായ കനത്ത പുക വിമാന-ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. മൂടല്‍മഞ്ഞും പുകയും കൂടിച്ചേര്‍ന്ന് റണ്‍വേ കാണാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് 14 വിമാനങ്ങള്‍ റദ്ദാക്കി.

ഗതാഗത തടസ്സവും വായുമലിനീകരണവും വിമാനത്താവളത്തിലെ 10 സര്‍വീസുകള്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയപ്പോള്‍ ആകെ 44 സര്‍വീസുകളെ പുക ബാധിച്ചതായി അധികൃതര്‍ അറിയിച്ചു. വിമാനങ്ങള്‍ക്ക് പുറമെ ചെന്നൈ സബേര്‍ബന്‍ ട്രെയിനുകളും പുലര്‍ച്ചെയുള്ള ബസ് സര്‍വീസുകളും തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു. നഗരത്തിലെ വായുനിലവാരം അപകടകരമായ രീതിയില്‍ മോശമായതും ആശങ്ക പരത്തിയിട്ടുണ്ട്.

പഴയ സാധനങ്ങള്‍ കത്തിച്ചു കളഞ്ഞു പുതുമയെ വരവേല്‍ക്കുന്ന ബോഗി പൊങ്കല്‍ ഇന്നലെയായിരുന്നു. ഇതോടെയാണ് പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. സൂര്യദേവന് നന്ദി അര്‍പ്പിക്കുന്ന പ്രധാന ആഘോഷം ഇന്നാണ്. മണ്‍കലത്തില്‍ പൊങ്കല്‍ നിവേദ്യം തയ്യാറാക്കി കരിമ്പ്, മഞ്ഞള്‍ക്കുല, പച്ചക്കറികള്‍ എന്നിവ അര്‍പ്പിക്കും.

കാര്‍ഷിക വൃത്തിയില്‍ സഹായിക്കുന്ന കാളകളെ ആരാധിക്കുന്ന ദിവസമായ മാട്ടുപ്പൊങ്കല്‍ നാളെയാണ്. കാളകളെ കുളിപ്പിച്ച് അലങ്കരിക്കുകയും കൊമ്പുകളില്‍ ചായം പൂശുകയും ചെയ്യും. തമിഴ്‌നാട് ഗ്രാമങ്ങളില്‍ ആവേശകരമായ ജല്ലിക്കെട്ട് അരങ്ങേറുന്നതും ഈ ദിനത്തിലാണ്. ജനുവരി 17 ന് നടക്കുന്ന കാണും പൊങ്കലില്‍ ബന്ധു വീടുകള്‍ സന്ദര്‍ശിക്കുകയും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒത്തുചേരുകയും ചെയ്യും.

തുടര്‍ച്ചയായ അവധി പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാട്ടില്‍ ജനുവരി 15 മുതല്‍ 18 വരെ (ഞായറാഴ്ച ഉള്‍പ്പെടെ) നാല് ദിവസത്തെ പൊതു അവധിയാണ്. ആഘോഷങ്ങളുടെ ഭാഗമായി നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് വലിയ ജനപ്രവാഹമാണ് അനുഭവപ്പെടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026