l o a d i n g

ഗൾഫ്

മലബാറിന്റെ രുചിയും സംഗീതവും സാംസ്‌കാരിക സമ്പത്തും ഒരുമിക്കുന്ന 'മിഠായിത്തെരു' നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

റിയാദ് : റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി റിയാദിലെ സാംസ്‌കാരികകലാ സംഗമമായ 'മിഠായിത്തെരു' (ചാപ്റ്റര്‍ -1) ജനുവരി 16-ന് വെള്ളിയാഴ്ച സുലൈ- റിമാ ഇസ്തിറാഹയില്‍ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മലബാറിന്റെ കലാസാംസ്‌കാരിക പാരമ്പര്യവും രുചിവൈവിധ്യവും ഒരുമിച്ചു അനുഭവിക്കാവുന്ന കുടുംബ സൗഹൃദ വേദിയായിരിക്കും 'മിഠായിത്തെരു'.

പരിപാടിയുടെ ഭാഗമായി മൈലാഞ്ചി ഫെസ്റ്റ്, കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും ഗെയിമുകളും, കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലം കെഎംസിസി കമ്മിറ്റികളും, വനിതാ വിങും ഒരുക്കുന്ന മലബാറിന്റെ രുചി മഹിമ വിളിച്ചോതുന്ന ഫുഡ് സ്റ്റാളുകള്‍, ഫാമിലി മീറ്റ്, പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഗസല്‍, മുട്ടിപ്പാട്ട്, സാഹിതി കലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന കോല്‍ക്കളി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.

ഗസലുകളെയും മെഹ്ഫിലുകളെയും ബിരിയാണിയെയും പ്രണയിക്കുന്ന റിയാദിലെ കോഴിക്കോട് പ്രവാസികള്‍ക്ക് ഒരുമിച്ചു കൂടാനും സൗഹൃദം പുതുക്കാനും, സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കാനും അവസരം ഒരുക്കുന്ന വേദിയായിരിക്കും 'മിഠായിത്തെരു'. സൊറ പറഞ്ഞിരിക്കാനും, സുലൈമാനിയടിക്കാനും, മന്തിയടിക്കാനും, പാട്ടുകേട്ടിരിക്കാനും, കോല്‍ക്കളി കാണാനുമായി ഒരുക്കിയ ഈ പരിപാടിയില്‍ വിവിധ മേഖലയിലുള്ള നേതാക്കള്‍, ബിസിനസ് പ്രമുഖര്‍, കെഎംസിസി നേതാക്കള്‍ പങ്കെടുക്കുമെന്ന് കെഎംസിസി ജില്ലാ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026