l o a d i n g

ഗൾഫ്

ജിദ്ദ-കോട്ടക്കല്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

ജിദ്ദ: ഒന്നര പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ - കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഉപദേശക സമിതി അംഗം വി.ടി ബഷീര്‍ ഇരിമ്പിളിയത്തിന് ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മണ്ഡലം കെ എം സി സി യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ മണ്ഡലത്തിലെ നിരവധി സഹപ്രവര്‍ത്തകരും കെഎംസിസി നേതാക്കളും പങ്കെടുത്തു.

മുതിര്‍ന്ന കെഎംസിസി നേതാവ് മജീദ് കോട്ടീരി ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നവര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും അവയെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രവാസികളുടെ കഴിവും വര്‍ഷങ്ങളായുള്ള അനുഭവ സമ്പത്തും ഉപയോഗപ്പെടുത്തി നാട്ടില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചും അത് നാടിന്റെയും സംഘടനയുടെയും വളര്‍ച്ചക്കായി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സൗദി കെഎംസിസി നാഷണല്‍ സെക്രട്ടറി നാസര്‍ വെളിയങ്കോട് പ്രഭാഷണം നടത്തി. 'പ്രവാസി ജീവിതവും നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. പ്രവാസാനന്തര ജീവിതത്തില്‍ കൃത്യമായ പദ്ധതികളോടെ മുന്നേറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പരിപാടിയില്‍ കോട്ടക്കല്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി. ടി ഷാജഹാന്‍ പൊന്മള അധ്യക്ഷത വഹിച്ചു.

മണ്ഡലം കെ എം സി സി ഭാരവാഹികളായ കുഞ്ഞാലി കുമ്മാളില്‍, സി. കെ കുഞ്ഞുട്ടി കോട്ടക്കല്‍, അന്‍വര്‍ പൂവല്ലൂര്‍, നാസര്‍ ചെങ്ങാംപ്പള്ളി, എം.ടി നാസര്‍, അഹ്‌മദ് കുട്ടി, റഫീഖ് എടയൂര്‍, സൈനുദ്ധീന്‍ കൊടഞ്ചേരി, റസാഖ് വെണ്ടല്ലൂര്‍, ഹനീഫ പൊന്മള, ഷരീഫ് കൂരിയാട്, ടി. കെ അന്‍വര്‍ കുറ്റിപ്പുറം,
മരക്കാര്‍ കോട്ടക്കല്‍, ഷമീര്‍ പൊന്മള തുടങ്ങിയവര്‍ യാത്ര മംഗളം നേര്‍ന്നു സംസാരിച്ചു. ബഷീര്‍ ഇരിമ്പിളിയം മറുപടി പ്രസംഗത്തില്‍ കെ എം സി സി പ്രവര്‍ത്തകരുടെ സ്‌നേഹത്തിനും സഹകരണത്തിനും നന്ദി അറിയിച്ചു. മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു കോട്ടക്കല്‍ സ്വാഗതവും സെക്രട്ടറി ആബിദ് തയ്യില്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026