l o a d i n g

ബിസിനസ്

പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രത്യേക റമദാന്‍ ഓഫറുകളുമായി ലുലു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 15, 2026

റിയാദ്: വിശുദ്ധമാസത്തെ വരവേല്‍ക്കാന്‍ സൗദിയിലുടനീളം ഉപഭോക്താക്കള്‍ക്കായി വിപുലമായ റമദാന്‍ ഷോപ്പിംഗ് ഓഫറുകള്‍ ഒരുക്കി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
ഷോപ്പിംഗ് ആഘോഷത്തിന് തുടക്കം കുറിച്ച് റിയാദ്, ജിദ്ദ, ദമ്മാം മേഖലകളില്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്ത് റമദാന്‍ സൂഖുകള്‍ ഉദ്ഘാടനം ചെയ്തു. റിയാദില്‍ സൗദി ഇന്‍ഫ്‌ലുവന്‍സറായ അബ്ദുള്ള ബിന്‍ മുഹമ്മദും കുടുംബവും ചേര്‍ന്ന് റമദാന്‍ സൂഖ് ഉദ്ഘാടനം ചെയ്തു. ജിദ്ദയില്‍ അമിര്‍ ഫവാസ് മേയര്‍ അമിര്‍ അല്‍ ഒതൈബിയും, ദമ്മാമില്‍ റെയ്ദ് അബ്ദുള്‍ മൊഹ്‌സനുമാണ് സൂഖുകള്‍ ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത രീതിയിലും മനോഹരമായും സജ്ജമാക്കിയിരിക്കുന്ന റമദാന്‍ സൂഖുകള്‍ ഷോപ്പിംഗിനെത്തുന്ന ഓരോരുത്തര്‍ക്കും വേറിട്ട അനുഭവമാണ് ഒരുക്കുന്നത്. പുണ്യമാസത്തിന്റെ ദിനങ്ങളില്‍ ഒത്തുചേരലുകളും, വിനോദവും, സൗഹൃദവും, ഭക്ഷണവും എല്ലാം ഒരു കുടക്കീഴില്‍ അണിനിരക്കുന്നു എന്നതാണ് എല്ലാ വര്‍ഷങ്ങളിലെ പോലെ റമദാന്‍ സൂഖുകളെ ശ്രദ്ധേയമാക്കുന്നത്.

പ്രത്യേക റമദാന്‍ ഓഫറുകള്‍

ഷോപ്പിംഗ് കാറ്റഗറികളില്‍ വിപുലമായ റമദാന്‍ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഗ്രോസറി, മറ്റ് വീട്ടുസാധനങ്ങള്‍, ഫാഷന്‍ ആക്‌സസറീസ്, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുള്‍പ്പടെ എല്ലാ വിഭാഗങ്ങളിലും വന്‍ ഇളവുകളുണ്ട്.

'റമദാന്‍ വിത്ത് ലുലു' എന്ന് പേരിട്ടിരിക്കുന്ന റമദാന്‍ പ്രമോഷനുകള്‍ ഓരോ കുടുംബത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ അനുയോജ്യമായ ഓഫറുകളാണ് നല്‍കുന്നത്. റെഡി ടു പ്രിപ്പെയര്‍ ഫുഡ്സ്, ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്‌സ്, കുട്ടികള്‍ക്കായുള്ള പ്രത്യേക ഭക്ഷണവിഭവങ്ങള്‍ തുടങ്ങിയവക്കായി സ്പെഷ്യല്‍ ഓഫറുകളുണ്ട്. ഷുഗര്‍ ഫ്രീ ഉത്പന്നങ്ങള്‍, ആരോഗ്യകരമായ ഭക്ഷണവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 'ഹെല്‍ത്തി റമദാന്‍' എന്ന പേരില്‍ സ്‌പെഷ്യല്‍ പ്രമോഷനും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുങ്ങി.

ആഘോഷ നിമിഷങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാന്‍ 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയുള്ള റമദാന്‍ ഗിഫ്റ്റ് കാര്‍ഡുകളും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. അരി, എണ്ണ, പാല്‍പ്പൊടി, തേയില, പഞ്ചസാര, ജ്യൂസ് ഉല്‍പന്നം, പാസ്ത, ഈത്തപ്പഴം, ധാന്യങ്ങള്‍, ചിക്കന്‍ സ്‌റ്റോക്ക് എന്നിവ അടങ്ങിയ ലാഭകരമായ റമദാന്‍ കിറ്റുകള്‍ ഇക്കാലയളവില്‍ ലുലുവിലുണ്ടായിരിക്കും. ഓണ്‍ലൈന്‍ ഡെലിവറിയും ലഭ്യമാണ്.

സൗദി ഫുഡ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ഗ്രോസറി, ഭക്ഷണ വിഭവങ്ങള്‍ എന്നിവയടങ്ങിയ റമദാന്‍ ചാരിറ്റി ബോക്‌സുകള്‍ ഇത്തവണയും ലുലുവിന്റെ റമദാന്‍ പ്രമോഷനുകളെ അതുല്യമാക്കുന്നു. പുണ്യമാസത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് കൂടി താങ്ങാകുന്നതാണ് റമദാന്‍ ചാരിറ്റി ബോക്‌സുകള്‍. ഇത് വാങ്ങാനും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കാനും ഉപഭോക്താകള്‍ക്ക് അവസരമുണ്ട്. സൗദി അറേബ്യയുടെ പ്രധാന ഫിനാന്‍ഷ്യല്‍ സിസ്റ്റം സൊല്യൂഷന്‍സ് പ്രൊവൈഡറായ 'മനാഫിത്തു'മായും ലുലു ചാരിറ്റി സേവനങ്ങള്‍ക്കായി സഹകരിക്കുന്നുണ്ട്.

വിശുദ്ധ മാസത്തില്‍, ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം ലാഭകരവും സന്തോഷകരവും അവിസ്മരണീയവുമാക്കുകയാണ് ലുലു റമദാന്‍ ഓഫറുകളുടെ ലക്ഷ്യമെന്ന് സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026