l o a d i n g

ഗൾഫ്

സുമനസ്സുകള്‍ കൈകോര്‍ത്തു, ശാക്കിര്‍ ജമാലിനെ ചികിത്സക്കായി നാട്ടിലെത്തിച്ചു

Thumbnail
Publisher By     മുജീബ് കളത്തില്‍
January 16, 2026

ദമാം: അത്യാസന്ന നിലയില്‍ അഞ്ചര മാസത്തോളം ദമാമിലെ മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പരുത്തിക്കാട് സ്വദേശി മൂലക്കല്‍ സൈനുദ്ദീന്‍ ഹാജിയുടെ മകന്‍ ശാക്കിര്‍ ജമാലിനെ (32) നാട്ടിലെത്തിച്ചു. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം, എംബസിയിലെ ആഷിഖ് കണ്ണൂര്‍, ശാക്കിര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ ഹുസൈന്‍ മഹ്ദി അല്‍ സലാഹ്, ദമാം കെ.എം സി.സി, സാമൂഹ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ), ഇ.എം.എഫ് റാക്ക തുടങ്ങിയവര്‍ കൈ കോര്‍ത്തതോടെയാണ് ശാക്കിറിനെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പ്രത്യേകം സജ്ജീകരിച്ച സ്ട്രക്ച്ചറില്‍ നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള വിമാന ചാര്‍ജ്ജ് ഇന്ത്യന്‍ എംബസി വഹിച്ചു. ശാക്കിറിനെ വിമാനത്തില്‍ അനുഗമിക്കാന്‍ നാട്ടില്‍ നിന്നും എത്തിയ മെഡിക്കല്‍ ടീമിന് വേണ്ട ചെലവ് കമ്പനിയും ഇ.എം.എഫ് റാക്ക ഫുട്‌ബോള്‍ കൂട്ടായ്മയും വഹിച്ചു. മുവാസാത്ത് ആശുപത്രിയില്‍ നിന്നും ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സില്‍ ദമാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ എത്തിക്കുവാന്‍ ആര്‍.പി.എം ഗ്രൂപ്പ് സഹായം നല്‍കി. കൊച്ചിയിലേക്ക് കൊണ്ട് പോയ ശാക്കിറിനെ നോര്‍ക്ക ഒരുക്കിയ ആംബുലന്‍സില്‍ തുടര്‍ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഏറെ പ്രയാസത്തിലായിരുന്ന ശാക്കിറിന്റെ വിഷയം റിയാദ് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ഒപ്പം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് എംബസിയുടെ സഹായം നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇടപെടല്‍ നടത്തിയിരുന്നു. ശാക്കിര്‍ അത്യാസന്ന നിലയിലായതോടെ ഭാര്യയേയും മകനേയും ഭാര്യാ സഹോദരനേയും സ്‌പോണ്‍സര്‍ ദമ്മാമിലെത്തിക്കുകയും ശാക്കിറിനെ നാട്ടിലേക്ക് കൊണ്ട് പോകുന്നത് വരെ കുടുംബത്തിന് ഇവിടെ കഴിയാനുള്ള എല്ലാ സഹായവും ചെയ്യുകയും ചെയ്തു.

മിഥുന്‍, റോഷന്‍, ഫായിസ് തുടങ്ങിയ സുഹ്യത്തുക്കള്‍ ശാക്കിറിന്റെ ചികില്‍സാ സംബന്ധമായുള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. വളരെ നിര്‍ധമായ കുടുബത്തിന്റെ ആശ്രയമായ ശാക്കിറിനെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനും തുടര്‍ ചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനും ദമാം കെ.എം സി.സി, ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഇ എം എഫ് റാക്ക മികച്ച പ്രവര്‍ത്തനങ്ങളാണ് നിവ്വഹിച്ചത്. കിഴക്കന്‍ പ്രവിശ്യാ കെ.എം സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ മറ്റു കെഎംസിസി നേതാക്കളായ ആശിഖ് ചേലേമ്പ്ര, അഷ്‌റഫ് ആലുങ്ങല്‍, ഹുസൈന്‍ വേങ്ങര, ആലിക്കുട്ടി ഒളവട്ടൂര്‍, ബഷീര്‍ ആലുങ്ങല്‍, കബീര്‍ കൊണ്ടോട്ടി. സലീം പാണമ്പ്ര, ശബീര്‍ തേഞ്ഞിപ്പലം, സിദ്ദീഖ് പാണ്ടികശാല തുടങ്ങിയവര്‍ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായി മുന്നിലുണ്ടായിരുന്നു. ഫുട്‌ബോള്‍ താരമായ ശാക്കിറിനെ സഹായിക്കുവാന്‍ ഡിഫയുടെ വെല്‍ഫെയര്‍ വിങും സജീവമായി രംഗത്തുണ്ടായിരുന്നു. പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, മുജീബ് കളത്തില്‍, നൗഫല്‍ പാരി, ഫതീന്‍ മങ്കട, നൗശാദ് മൂത്തേടം എന്നിവര്‍ സഹായ പ്രവര്‍ത്തനങ്ങക്ക് നേത്യത്വം നല്‍കി.

പടം : ശാക്കിര്‍ ജമാലിനെ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026