l o a d i n g

കേരള

ഹൃദയത്തിനൊരു കൈതാങ്ങ്: നെടുമ്പാശ്ശേരി തണല്‍ ഗ്രാന്റ്മ ഹോം കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പില്‍ വന്‍ ജനപങ്കാളിത്തം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 16, 2026

ആലുവ: നെടുമ്പാശ്ശേരി തണല്‍ ഗ്രാന്റ്മ ഹോമും കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീമൂലനഗരത്തെ തണല്‍ ആസ്ഥാനത്ത് നടന്ന ക്യാമ്പില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി 175-ലധികം പേര്‍ പങ്കെടുത്തു. നെടുമ്പാശ്ശേരി തണല്‍ ഗ്രാന്റ്മ ഹോമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യ മെഡിക്കല്‍ ക്യാമ്പായിരുന്നു ഇത്.

ആശുപത്രികളില്‍ ആയിരങ്ങള്‍ ചിലവ് വരുന്ന എക്കോ, ഇ.സി.ജി ടെസ്റ്റുകള്‍ ക്യാമ്പില്‍ പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കിയത്. 126 ഇ.സി.ജിയും 72 എക്കോ ടെസ്റ്റുകളും 156 പ്രഷര്‍, ഷുഗര്‍ ടെസ്റ്റുകളും ക്യാമ്പില്‍ നടത്തി. ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ കണ്ടെത്താനും ആവശ്യമായ വിദഗ്ധ ഉപദേശം നല്‍കാനും ക്യാമ്പ് സഹായകമായി. ശ്രീമൂലനഗരം, ആലുവ, പെരുമ്പാവൂര്‍, കളമശ്ശേരി, തോട്ടുംമുഖം, കാലടി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഡേവിസ് മെഡിക്കല്‍ ക്യാമ്പിന് പിന്തുണ അറിയിക്കുകയും ആശംസ നേരുകയും ചെയ്തു.

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിറാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്സണും കൗണ്‍സിലറുമായ റുഖിയ ജമാല്‍ മുഖ്യാതിഥിയായിരുന്നു. നെടുമ്പാശ്ശേരി തണല്‍ ചെയര്‍മാന്‍ അബ്ദുല്‍കരീം കാലടി അധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം പഞ്ചായത്ത് മെമ്പര്‍മാരായ മഞ്ജു നവാസ്, മുഹ്സിന സുബൈര്‍, തണല്‍ വൈസ് ചെയര്‍മാന്‍മാരായ ടി.എസ്. അമീര്‍ മാറമ്പിള്ളി, അബ്ദു റഹീം മുടിക്കല്‍, റോയല്‍ റഫീഖ്, അബ്ദു റഹ്‌മാന്‍ മഞ്ഞപ്പെട്ടി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി.ഐ. സമദ് നെടുമ്പാശ്ശേരി സ്വാഗതവും ട്രഷറര്‍ കെ.എസ്. ഷാജഹാന്‍ മുടിക്കല്‍ നന്ദിയും പറഞ്ഞു.

ക്യാമ്പ് കോഡിനേറ്റര്‍ ടി.കെ. അബ്ദുസലാം തായിക്കാട്ടുകര, ജോയിന്റ് സെക്രട്ടറി എ.കെ. അബ്ദുല്‍ സലാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സലിം കളമശ്ശേരി, സിറാജ് കണിയാംകുടി, പി.എം. മായിന്‍കുട്ടി, ഹര്‍ഷാദ് ഖാദര്‍, അബ്ദുറഹ്‌മാന്‍ പുന്നിലത്ത്, തണല്‍ കോഡിനേറ്റര്‍ ഷാജഹാന്‍ വടകര, പി.എസ് നൗഷാദ്, വനിതാ വിഭാഗം പ്രസിഡന്റ് ഹൈറുന്നിസ സലാം എന്നിവര്‍ ക്യാമ്പ് നടത്തിപ്പിന് മേല്‍നോട്ടം വഹിച്ചു.

കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരും തണലിലെ നഴ്സുമാരായ സീന, ജസ്മിന്‍ ജിജോ എന്നിവരും തണല്‍ വളണ്ടിയര്‍മാരും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും സമാനമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് തണല്‍ ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: നെടുമ്പാശ്ശേരി തണല്‍ ഗ്രാന്റ്മ ഹോമും കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ കാര്‍ഡിയോളജി മെഡിക്കല്‍ ക്യാമ്പ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. സിറാജ് ഉദ്ഘാടനം ചെയ്യുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026