l o a d i n g

ഗൾഫ്

ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തി റിയാദില്‍ 'മെഗാ ടൂറിസം' സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 16, 2026

റിയാദ്: ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര സാധ്യതകള്‍ ആഗോള പങ്കാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ഇന്ത്യന്‍ എംബസിയും കേന്ദ്ര ടൂറിസം മന്ത്രാലയവും സംയുക്തമായി റിയാദില്‍ മെഗാ ടൂറിസം സംഗമം സംഘടിപ്പിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവും വിനോദസഞ്ചാര കേന്ദ്രങ്ങളും അനാവരണം ചെയ്ത ചടങ്ങില്‍ പ്രമുഖ സൗദി ട്രാവല്‍ ഓപ്പറേറ്റര്‍മാരും വ്യവസായ പ്രമുഖരും പങ്കെടുത്തു.

ഇന്ത്യയിലെ പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പുറമെ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളുടെ പ്രതിനിധികളും പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം ഈ പങ്കാളിത്തത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും ഇന്ത്യന്‍ സ്ഥാനപതി സുഹൈല്‍ അജാസ് ഖാന്‍ മുഖ്യപ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ വളര്‍ച്ച ഉഭയകക്ഷി ബന്ധത്തിന്റെ കരുത്ത് വ്യക്തമാക്കുന്നതാണെന്ന് അംബാസഡര്‍ പറഞ്ഞു. വിനോദത്തിനും സാംസ്‌കാരിക യാത്രകള്‍ക്കുമായി ഇന്ത്യയെ തിരഞ്ഞെടുക്കാന്‍ അദ്ദേഹം സൗദി പൗരന്മാരെ ക്ഷണിച്ചു. സ്മാരകങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, സാഹസിക വിനോദങ്ങള്‍, ആയുര്‍വേദം, മെഡിറ്റേഷന്‍ തുടങ്ങി വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ട്. 2023-ല്‍ സൗദി പൗരന്മാര്‍ക്കായി ഇ-വിസ ഏര്‍പ്പെടുത്തിയതും യാത്രാ നടപടികള്‍ ലഘൂകരിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. 44 യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴില്‍ ടൂറിസം, സാംസ്‌കാരിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി 2025 ഏപ്രിലില്‍ പുതിയ മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കായിരുന്നു ചടങ്ങില്‍ പ്രധാന ഊന്നല്‍ നല്‍കിയത്. പ്രമുഖ ഷെഫ് സഞ്ജയ് താക്കൂര്‍ ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ഭക്ഷണ സംസ്‌കാരത്തെക്കുറിച്ചും ഇന്ത്യയും സൗദിയും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാര ബന്ധത്തിലൂടെ രൂപപ്പെട്ട പൊതുവായ ഭക്ഷണ പൈതൃകത്തെക്കുറിച്ചും സംസാരിച്ചു.

ഇന്ത്യന്‍ വിസ നടപടികളെക്കുറിച്ച് എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവില്‍ ഇന്ത്യയിലെ എട്ട് നഗരങ്ങളിലേക്ക് സൗദിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുണ്ട്. കുടുംബത്തോടൊപ്പമോ അല്ലാതെയോ യാത്ര ചെയ്യുന്ന സൗദി സഞ്ചാരികള്‍ക്ക് ഇന്ത്യ ഏറെ ആകര്‍ഷകമായ ഇടമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026