റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വൈദ്യ പരിശോധനക്കു ശേഷം ആശുപത്രി വിട്ടു. പതിവു പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് രാജാവിനെ റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി രാജാവ് ആശുപത്രി വിട്ടതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.
രാജാവ് ആശുപത്രിയില്‍ വൈദ്യപരിശോധനകള്‍ക്ക് വിധേയനായ വിവരം എസ്പിഎ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിശോധനാ ഫലങ്ങള്‍ 'ആശ്വാസകരമാണെന്നും' റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
Related News