l o a d i n g

ഗൾഫ്

ഒഐസിസി തൃശൂര്‍ ജില്ലാ വാര്‍ഷികാഘോഷം ശ്രദ്ധേയമായി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
January 17, 2026

റിയാദ്: പ്രവാസലോകത്തെ തണുപ്പേറിയ കാലാവസ്ഥയിലും ആവേശം വിതറി ഒഐസിസി റിയാദ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷം സമാപിച്ചു. എക്‌സിറ്റ് 18-ലെ വലീദ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ 'കെ. കരുണാകരന്‍ നഗറില്‍' നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കോര്‍ത്തിണക്കി അദ്ദേഹം നടത്തിയ പ്രസംഗം സദസ്സിന് ആവേശമായി. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ചെയര്‍മാന്‍ യഹയാ കൊടുങ്ങല്ലൂര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രവാസ ലോകത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി.

വാര്‍ഷികാഘോഷത്തിന് മിഴിവേകാന്‍ പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമുമായ ജാസിം ജമാല്‍ നയിച്ച സംഗീതനിശയും അരങ്ങേറി. തണുപ്പിനെ മറന്ന് നൂറുകണക്കിന് ആളുകളാണ് സംഗീതവിരുന്നില്‍ പങ്കുചേര്‍ന്നത്.

ജില്ലയുടെ സ്‌നേഹോപഹാരം മുന്‍ പ്രസിഡണ്ട് സുരേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ മുഖ്യാതിഥിക്ക് കൈമാറി. സെന്‍ട്രല്‍ കമ്മറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലഞ്ചിറ, ഗ്ലോബ്ല്‍ അംഗം ഷിഹാബ് കൊട്ടുകാട്, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റഹ്‌മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ നിഷാദ് ആലംകോട്, മുഹമ്മദലി മണ്ണാര്‍ക്കാട്, രഘു നാഥ് പറശനികടവ്, ഷുക്കൂര്‍ ആലുവ, ബാലു കുട്ടന്‍ ,സജീര്‍ പൂന്തുറ, അമീര്‍ പട്ടണം,സക്കിര്‍ ദാനത്
ഷാനവാസ് മുനമ്പത്, മലപ്പുറം ജില്ല അദ്ധ്യക്ഷന്‍ സിദ്ധിക്ക് കല്ലു പറമ്പന്‍, വനിതാ വേദി അധ്യക്ഷ മൃതുല വിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയിലെ മാള മുഹായുദ്ധീന്‍ ,ജയന്‍ കൊടുങ്ങല്ലൂര്‍ ഗഫൂര്‍ ചെന്ത്രാപ്പിന്നി, മുസ്തഫ പുനലത്ത്, ജോണി മാഞ്ഞൂരാന്‍ , ഇബ്രാഹിം ഷാനവാസ് , ലോറന്‍സ്, റസാഖ് ചാവക്കാട്, ഷാനവാസ് പുനലത്ത്, രാജേഷ് ഉണ്ണിയാട്ടില്‍, നിസാര്‍ മാള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിയാദിലെ അനുഗ്രഹീത കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ പാട്ടും ഡാന്‍സും കാണികളെ ആകര്‍ഷിച്ചു.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സെയ്ഫ് റഹ്‌മാന്‍ നന്ദിയും രേഖപ്പെടുത്തി. ജില്ലാ-സെന്‍ട്രല്‍ കമ്മിറ്റിയിലെ പ്രമുഖ നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026