l o a d i n g

ഗൾഫ്

മഅ്ദനി ഉയര്‍ത്തിയത് സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള ശബ്ദം -സ്വാമി ആത്മദാസ് യാമി ധര്‍മ്മപക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 19, 2026

ദുബായ്: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി പരിചയപ്പെടുത്തിയ രാഷ്ട്രീയം സാമൂഹിക നീതിക്ക് വേണ്ടിയുള്ളതായിരുന്നെന്നും സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗങ്ങളും, അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും, ദുര്‍ബലരുമായ പൗരന്മാരെ അഭിസംബോധന ചെയ്തതിന് അദ്ദേഹം നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നെന്നും സ്വാമി ആത്മദാസ് യാമി ധര്‍മ്മപക്ഷ അഭിപ്രായപ്പെട്ടു. പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം യൂഎഇ നാഷണല്‍ കമ്മിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അധ:സ്തിക വിഭാഗത്തിന്റെ അവകാശങ്ങളെ റദ്ദ് ചെയ്ത്, അവരുടെ അവസരങ്ങളെ അരികുവല്‍ക്കരിക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മഅ്ദനിയെ താന്‍ പഠിക്കുകയും ബാഗളുരു ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്ത ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു. ജീവകാരുണ്യ, സാംസ്‌കാരിക രംഗത്ത് പി.സി.എഫിന്റെ നേതൃത്വത്തില്‍ പ്രവാസികളായ സഹോദരങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന സേവനങ്ങള്‍ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

അല്‍ നഹ്ദ സെവന്‍സിസ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന സംസ്‌കാരിക സമ്മേളനത്തില്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍ഖാദര്‍ കോതച്ചിറ അധ്യക്ഷത വഹിച്ചു. സമ്മേളനം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഇസ്മയില്‍ നന്നമ്പ്രയുടെ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി നല്‍കിയ സന്ദേശം മുഹമ്മദ് അവതരിപ്പിച്ചു. 25 വര്‍ഷക്കാലത്തെ പിന്നിട്ട വഴികള്‍ കരീം കാഞ്ഞാര്‍ വിഷയാവതരണത്തില്‍ പ്രതിപാദിച്ചു.

സംസ്‌കാരിക പ്രവര്‍ത്തകരായ ബഷീര്‍ തിക്കോടി, അഡ്വക്കേറ്റ് അബ്ദുല്‍ ഫാരിസ്, മസ്ഹറുദ്ദീന്‍, അബുലെയ്‌സ്, റഹീസ് കാര്‍ത്തികപ്പള്ളി, അസീസ് സേട്ട്, ജംഷാദ് ഇല്ലിക്കല്‍, ഷാരിസ് കള്ളിയത്ത്, മുജീബ് റഹ്‌മാന്‍, ഫൈസല്‍ കറുകമാട്, ലത്തീഫ് പൂന്തുരുത്തി ,ജലീല്‍ കടവ്, ഇസ്മായില്‍ ആരിക്കാടി, ഇല്യാസ്, ഷമീര്‍ പവിട്ടപ്പുറം ശിഹാബ് മഞ്ചേരി,മുനീര്‍ നന്നമ്പ്ര ,,ജംഷാദ് ഇല്ലിക്കല്‍, റഷീദ് സുല്‍ത്താന്‍ ,അമീര്‍ കോഴിക്കര, റഷീദ് പട്ടിശ്ശേരി , ഇസ്മായില്‍ നാട്ടിക ,ഷബീര്‍ അകലാട്, ബാബു കോഴിക്കര ,ഷംനാദ് വെഞ്ഞാറമൂട് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം പട്ടിശ്ശേരി നന്ദി പറഞ്ഞു.

വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികളും വേദിയില്‍ അരങ്ങേറി. ഗൈതുല്‍ എമറാത്ത് വളണ്ടിയര്‍മാരെയും സ്‌പോണ്‍സര്‍മാരെയും ആദരിച്ചു. 6 മാസക്കാലമായി നീണ്ടു നിന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇതോടെ സമാപനമായി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026