l o a d i n g

ഗൾഫ്

'ബുക്ക് ബ്ലൂം 500': പുസ്തകങ്ങളുടെ പ്രകാശന വിസ്മയം തീര്‍ക്കാന്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 21, 2026

റിയാദ്: സര്‍ഗാത്മക രചനയുടെ വേറിട്ട മാതൃക സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രചിച്ച 504 പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പ്രകാശനം ചെയ്യാനൊരുങ്ങി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. 'ബുക്ക് ബ്ലൂം 500' എന്ന പുസ്തക പ്രകാശന പരിപാടി ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശിഫയിലെ ഖസര്‍ അല്‍ അമീറി ഓഡിറ്റോറിയത്തില്‍ പ്രശസ്ത മാധ്യമ നിരൂപകനും അറബ് ന്യൂസ് മുന്‍ ചീഫ് എഡിറ്ററുമായ ഖാലിദ് അല്‍ മഈന ഉദ്ഘാടനം ചെയ്യും.

ഗ്രേഡ് ഒന്നു മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, മലയാളം, കന്നട, തമിഴ് ഭാഷകളിലും പത്തോളം സാഹിത്യ ശാഖകളിലുമായി എഴുതിയ 504 പുസ്തകങ്ങള്‍ ഒരു വേദിയില്‍ പ്രകാശിതമാവുകയാണ്. 'എന്റെ പുസ്തകം; എന്റെ അഭിമാനം' എന്ന പേരില്‍ കഴിഞ്ഞ ഏഴ് മാസമായി സ്‌കൂളില്‍ നടന്നുവരുന്ന പുസ്തമെഴുത്തിനുള്ള ശാസ്ത്രീയമായ പരിശീലന പരിപാടികളുടെ സമാപനം കൂടിയാണ് 'ബുക്ക് ബ്ലൂം 500'. സര്‍ഗ്ഗശേഷിയും ഭാവനശേഷിയുമുള്ള 500 വിദ്യാര്‍ത്ഥി എഴുത്തുകാരെ സമൂഹത്തിന് സമര്‍പ്പിക്കുന്ന നിര്‍വൃതിയിലാണ് അലിഫ് സ്‌കൂള്‍. വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പുസ്തക പ്രകാശന കര്‍മ്മത്തിന് നേതൃത്വം വഹിക്കും.

കഥ, കവിത, ലേഖന സമാഹാരം, യാത്രാനുഭവം, ആത്മകഥ, പൊതുവിജ്ഞാനം, പഠനം തുടങ്ങിയ സര്‍വ്വതലസ്പര്‍ശിയായ സാഹിത്യ സൃഷ്ടികളാണ് 504 കൃതികളില്‍ അടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന 'ബുക്ക് ബ്ലൂം 500' മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യ മഹാ പുസ്തക പ്രകാശന കര്‍മ്മമാകും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026