l o a d i n g

ഗൾഫ്

സൗദിയിലെ അല്‍ ഉലാ ട്രെയില്‍ റേസിന് തുടക്കം, സമാപനം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 22, 2026

റിയാദ്: സൗദിയിലെ അല്‍ ഉലാ ട്രെയില്‍ റേസ് ജനുവരി 22 മുതല്‍ 23 വരെ നടക്കും. അല്‍ ഉലായുടെ പ്രകൃതിദൃശ്യങ്ങള്‍ കണ്ട് വെല്ലുവിളികള്‍ നിറഞ്ഞ പുരാതന പൈതൃക സ്ഥലങ്ങളിലൂടെ ഓടാനുള്ള അവസരമാണ് റേസിലൂടെ ലഭിക്കുക. വിവിധ വിഭാഗങ്ങള്‍ക്കായി നിരവധി മത്സരങ്ങളാണ് 2026 പതിപ്പിലുള്ളത്. ആദ്യമായി ഓടുന്നവര്‍ മുതല്‍ വിദഗ്ധ അത്ലറ്റുകള്‍ വരെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

അഞ്ച് മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള സണ്‍സെറ്റ് റേസ്, കിഡ്സ് റണ്‍ (1.6 കിലോമീറ്റര്‍), 13 വയസ്സും അതില്‍ കൂടുതലുമുള്ള ഓട്ടക്കാര്‍ക്കുള്ള റണ്‍ (3 കിലോമീറ്റര്‍), ജനറല്‍ വിഭാഗത്തിന് 10 കിലോമീറ്റര്‍ ട്രയല്‍ റണ്‍, കൂടുതല്‍ പരിചയസമ്പന്നരായ അത്ലറ്റുകള്‍ക്ക് 50 കിലോമീറ്റര്‍ റേസ്, ഏറ്റവും സ്ഥിരതയുള്ളതും വൈദഗ്ധ്യമുള്ളതുമായ ഓട്ടക്കാര്‍ക്കായി 100 കിലോമീറ്റര്‍ റേസ് എന്നിങ്ങനെയാണ് റേസുകള്‍.

എല്ലാ റൂട്ടുകളും ഓള്‍ഡ് ടൗണിലാണ് അവസാനിക്കുക. 50 കിലോമീറ്റര്‍ ഓട്ടത്തോടെയാണ് റേസ് ആരംഭിക്കുന്നത്. കുട്ടികളുടെ ഓട്ടം, കായിക പ്രകടനങ്ങള്‍ എന്നിവയും നടക്കും. നാളെയാണ് 100 കിലോമീറ്റര്‍ ഓട്ടം നടക്കുക, തുടര്‍ന്ന് 10 കിലോമീറ്റര്‍ ഓട്ടവും നടക്കും, അവാര്‍ഡ് ദാന ചടങ്ങും മെഡല്‍ വിതരണവും തുടര്‍ന്ന് നടക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026