l o a d i n g

ഗൾഫ്

*കണ്ണമംഗലം സൗദി പ്രവാസി കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് നാളെ; ട്രോഫി പ്രകാശനവും ഫിക്സർ പ്രകാശനവും നടന്നു*

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 22, 2026

ജിദ്ദ: കണ്ണമംഗലം സൗദി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഫുട്ബോൾ ടൂർണമെന്റ് നാളെ (വെള്ളിയാഴ്ച) ജിദ്ദ ശാറ ഫലസ്തീനിലെ അൽ വാഹ സ്റ്റേഡിയത്തിൽ നടക്കും. അബീർ മെഡിക്കൽ ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്കും, ഹിലാൽ ഫുഡ്സ്റ്റഫ് & കോൾഡ്സ്റ്റോർ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയാണ് ടീമുകൾ മാറ്റുരയ്ക്കുന്നത്.

ടൂർണമെന്റിന് മുന്നോടിയായുള്ള ട്രോഫി പ്രകാശനവും ഫിക്സർ നറുക്കെടുപ്പും കഴിഞ്ഞ ദിവസം (21/01/2026, ബുധൻ) നടന്നു. അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ഷഫീഖ് കുഞ്ഞാലി ട്രോഫി പ്രകാശനം നിർവഹിച്ചു. മജീദ് ചേറൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി നാല് വീതം ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ജൂനിയർ വിഭാഗം ആദ്യ റൌണ്ടിൽ സോക്കർ എഫ്.സി, അമിഗോസ് എഫ്.സിയെയും ഐ.ഐ.എസ്.ജെ (IISJ), ജെ.എസ്.സി (JSC) എഫ്.സിയെയും നേരിടും.

വെറ്ററൻസ് വിഭാഗം ആദ്യ റൌണ്ടിൽ ഹീറോസ് എഫ്.സിയും ഫ്രൈഡേ എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തിൽ ഫുഡ് മോഡേൺ എഫ്.സി, അൽ മാസ് എഫ്.സിയെ നേരിടും.

ഫിക്സർ നറുക്കെടുപ്പിന് ഷെരീഫ് കെ.സി, സലാഹുദ്ധീൻ വാളക്കുട എന്നിവർ നേതൃത്വം നൽകി. ജലീൽ കണ്ണമംഗലം, ഇല്ല്യാസ് കണ്ണമംഗലം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

നാളെ വൈകിട്ട് 6 മണിക്ക് അൽ വാഹ സ്റ്റേഡിയത്തിൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി അഷ്റഫ് ചുക്കൻ സ്വാഗതവും സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു. കായികപ്രേമികൾ ഏവരും മത്സരം കാണാൻ എത്തണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026