l o a d i n g

ഗൾഫ്

സൗദി വെസ്റ്റ് നാഷനല്‍ സാഹിത്യോത്സവിന് പ്രൗഢ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 23, 2026

മക്ക: രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവിന് മക്കയില്‍ തുടക്കമായി.

മക്ക അല്‍ജുമൂമിലെ അഫ്രഹ് അല്‍അന്ദലൂസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി നാഷനല്‍ ചെയര്‍മാന്‍ നൗഫല്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഷാഫി ബാഖവി ഉദ്ഘാടനം ചെയ്തു. സാഹിത്യോത്സവ് സ്പന്ദനങ്ങള്‍ അറിയാനുള്ള വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഗ്ലോബല്‍ സെക്രട്ടറി അഫ്‌സല്‍ സഖാഫി നിര്‍വഹിച്ചു. നാഷനല്‍ ജനറല്‍ സെക്രട്ടറി ഉമൈര്‍ വയനാട് സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം നൗഫല്‍ മദാരി നന്ദിയും പറഞ്ഞു.

ഫാമിലി, യൂനിറ്റ് , സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ചു വിജയിച്ച 300ഓളം പ്രതിഭകളാണ് നാഷനല്‍ തലത്തില്‍ മാറ്റുരക്കുന്നത്. ജിസാന്‍, അസീര്‍, അല്‍ബഹ, തായിഫ്, മക്ക, ജിദ്ദ, മദീന, റാബഖ്, യാമ്പു, തബൂക്ക് തുടങ്ങി 11 സോണുകളെ പ്രതിനിധീകരിച്ചാണ് മത്സരികള്‍ എത്തുന്നത്.

12 വേദികളിലായി ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ തുടങ്ങി 14 കാറ്റഗറികളിലായി 80ഓളം മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, കവിതാ പാരായണം, വിവിധ ഭാഷാ പ്രസംഗങ്ങള്‍ എന്നിവയ്ക്കൊപ്പം വൈജ്ഞാനിക പ്രാധാന്യമുള്ള രിസാല റിവ്യൂ, എഡിറ്റര്‍ക്കൊരു കത്ത്, പ്രബന്ധ രചന എന്നിവയും സോഷ്യല്‍ ട്വീറ്റ്, അറബിക് കാലിഗ്രാഫി, സ്‌പോട്ട് മാഗസിന്‍, കൊളാഷ്, കവിത-കഥ രചനകള്‍, ഹൈക്കു തുടങ്ങിയ ആധുനിക സര്‍ഗ്ഗാത്മക ഇനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026