l o a d i n g

കേരള

എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തെ നശിപ്പിച്ചു; ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നിലുള്ളവര്‍ക്ക് ജയില്‍ ഉറപ്പ് -പ്രധാനമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 23, 2026

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുടെ പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ക്ഷേത്ര പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും കുറ്റവാളികളെ ജയിലിലാക്കുമെന്നും ഇത് 'മോദിയുടെ ഗ്യാരണ്ടി'യാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തില്‍ മാറ്റം അനിവാര്യമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി സംസ്ഥാനത്തെ നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി. 'വ്യത്യസ്ത പതാകകളാണെങ്കിലും ഇരുമുന്നണികള്‍ക്കും ഒരേ അജണ്ടയാണ്- അഴിമതിയും ഉത്തരവാദിത്വമില്ലായ്മയും വര്‍ഗീയതയും. 5 അല്ലെങ്കില്‍ 10 വര്‍ഷം കൂടുമ്പോള്‍ അധികാരം മാറുന്നുണ്ടെങ്കിലും സിസ്റ്റം മാറുന്നില്ല. വികസനത്തിന്റെയും നല്ല ഭരണത്തിന്റെയും പക്ഷമായ ബിജെപിയെ ജനങ്ങള്‍ അധികാരത്തിലേറ്റണം,' അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ കടുത്ത ഭാഷയിലാണ് മോദി വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഇപ്പോള്‍ 'മുസ്ലിം ലീഗ്-മാവോ കോണ്‍ഗ്രസ്' ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. വികസന പദ്ധതിയൊന്നുമില്ലാത്ത കോണ്‍ഗ്രസ്, മാവോയിസ്റ്റുകളേക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകളും മുസ്ലിം ലീഗിനേക്കാള്‍ വലിയ വര്‍ഗീയവാദികളുമായി മാറിയിരിക്കുന്നു. കേരളത്തെ അവര്‍ വര്‍ഗീയ പരീക്ഷണശാലയാക്കി വിഘടനവാദം വളര്‍ത്തുകയാണെന്നും ഈ പവിത്രഭൂമിയെ അവരുടെ പിടിയില്‍നിന്ന് രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വിജയത്തെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ബിജെപിയുടെ ഈ വിജയം ചരിത്രപരമാണെന്നും തിരുവനന്തപുരം കേരളത്തില്‍ പാര്‍ട്ടിയുടെ ശക്തമായ അടിത്തറയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കേരളത്തിന്റെ ദിശ മാറ്റുമെന്നും വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് ജനഹിതം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026