l o a d i n g

സാംസ്കാരികം

മലയാളി സമാജം മൊയ്തു പടിയത്തിനെ അനുസ്മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 23, 2026

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ മൊയ്തു പടിയത്ത് അനുസ്മരണം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലും, ചലച്ചിത്ര മേഖലയിലും ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ മൊയ്തു പടിയത്തിന്റ ഓര്‍മ്മയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷനായിരുന്നു. എഴുത്തുകാരനും, മാധ്യമപ്രവര്‍ത്തകനും, മലയാളി സമാജം പ്രസിഡന്റുമായ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു.

പ്രശസ്ത നോവലിസ്റ്റും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്ന മൊയ്തു പടിയത്ത്, യാഥാര്‍ത്ഥ്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള രചനകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ലളിതമാര്‍ന്ന ഭാഷാശൈലി യുടെ ഉടമകൂടിയായിരുന്ന എഴുത്തുകാരനായിരുന്നു. തന്റെ കൃതികളിലൂടെ ആ കാലഘട്ടത്തിലെ സമൂഹത്തില്‍, പ്രത്യേകിച്ച് മുസ്ലീം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അദ്ദേഹം പോരാടി. തന്റെ ശ്രദ്ധേയ രചനകളായ ഉമ്മ, യത്തീം, കുട്ടിക്കുപ്പായം, തുടങ്ങിയവയിലൂടെയടക്കം അദ്ദേഹം അന്നത്തെ സാമൂഹികവ്യവസ്ഥിതിക്കും, ദുരാചാരങ്ങള്‍ക്കുമെതിരേ ശക്തമായ വിമര്‍ശനങ്ങളും, താക്കീതുകളുമായിരുന്നു നടത്തിയിരുന്നത്. അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിലും, സമുദായത്തിലും അതെല്ലാം ഉയര്‍ത്തിയ പ്രകമ്പനങ്ങള്‍ ചെറുതല്ലെന്ന് സാജിദ് ആറാട്ടുപുഴ അനുസ്മരിച്ചു.

ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ പോയ എഴുത്ത്കാരനായിരുന്നു പടിയത്ത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതലമുറയാല്‍ വിസ്മരിക്കപ്പെട്ട, മൊയ്തു പടിയത്തെന്ന, മണ്‍മറഞ്ഞ മഹാപ്രതിഭയെ ഓര്‍മ്മപ്പെടുത്താനുള്ള മലയാളി സമാജത്തിന്റെ ശ്രമത്തെ ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. പ്രവിശ്യയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരികപ്രവര്‍ത്തകരായ അല്‍മുന ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ പാലക്കോത്ത്, അഷ്റഫ് ആലുവ, ഷാജി മതിലകം, ഗായത്രി ബിജു എന്നിവര്‍ സംസാരിച്ചു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, മുരളീധരന്‍ നായര്‍, ഫെബിനാ നജ്മുസ്മാന്‍, ലീന ഉണ്ണികൃഷ്ണന്‍, എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ഡോ. അമിതാ ബഷീര്‍ അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും, ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026