l o a d i n g

ഗൾഫ്

സൗദി മാധ്യമ പ്രതിഭ അബ്ദുല്‍ കരീം അല്‍-മുഖ് രിന്‍ അന്തരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 24, 2026

റിയാദ്- സൗദി മാധ്യമ രംഗത്തെ പ്രമുഖനും വിശുദ്ധ ഖുര്‍ആന്‍ റേഡിയോയിലെ സുപരിചിത ശബ്ദവുമായ അബ്ദുല്‍ കരീം ബിന്‍ സാലിഹ് അല്‍-മുഖ് രിന്‍ അന്തരിച്ചു. 'നൂര്‍ അലാ അദ്ദര്‍ബ്', 'ഫതാവ' തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ വര്‍ഷങ്ങളോളം ശ്രോതാക്കളുടെ മനസ്സില്‍ ഇടംപിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഖബറടക്കം ഇന്ന് (ശനിയാഴ്ച) അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ അല്‍-രാജ്ഹി പള്ളിയില്‍ നടക്കുമെന്ന് കുടുംബം അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ അവസാനം നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ സങ്കീര്‍ണ്ണതകള്‍ ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

മുതിര്‍ന്ന പണ്ഡിതന്മാരുമായി ചേര്‍ന്ന് ഗൗരവമേറിയ കര്‍മ്മശാസ്ത്ര സംവാദങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ വൈദഗ്ധ്യം പുലര്‍ത്തിയിരുന്നു. അല്‍-മുഖ്‌രിന്റെ നിര്യാണത്തില്‍ സഹപ്രവര്‍ത്തകരും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി. ഇസ്ലാമിക വിജ്ഞാന വ്യാപനത്തിനായി തന്റെ ശബ്ദവും ജീവിതവും മാറ്റിവെച്ച ഒരു മഹത് വ്യക്തിയെയാണ് സൗദി മാധ്യമ ലോകത്തിന് നഷ്ടമായിരിക്കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026