l o a d i n g

ഗൾഫ്

റിയാദ് മെട്രോയിലെ ആദ്യ കണ്‍മണി; അല്‍ അന്തലൂസ് സ്റ്റേഷനിലെ ആ അപൂര്‍വ്വ നിമിഷം!

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 24, 2026

റിയാദ്- റിയാദ് മെട്രോയുടെ ചരിത്രത്തില്‍ ഹൃദയസ്പര്‍ശിയായ അധ്യായം കുറിച്ചുകൊണ്ട്, മെട്രോ ശൃംഖലയിലെ ആദ്യത്തെ കണ്മണിക്ക് അല്‍ അന്തലൂസ് സ്റ്റേഷന്‍ സാക്ഷിയായി. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവര്‍രഹിത മെട്രോ ശൃംഖലകളിലൊന്നായ റിയാദ് മെട്രോ പ്രവര്‍ത്തനമാരംഭിച്ച ശേഷമുള്ള ആദ്യ പ്രസവമാണിത്. മെട്രോയുടെ ബ്ലൂ ലൈനിലെ സ്റ്റേഷനിലെ അപൂര്‍വ്വ നിമിഷത്തെ അതീവ സന്തോഷത്തോടെയാണ് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സ്വീകരിച്ചത്.

യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ സഹായിക്കാന്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാരും ഓപ്പറേറ്റിംഗ് സ്റ്റാഫും ഉടനടി രംഗത്തിറങ്ങി. ആംബുലന്‍സ് എത്തുന്നതിന് മുന്‍പ് തന്നെ അതീവ ജാഗ്രതയോടെ ജീവനക്കാര്‍ സാഹചര്യം കൈകാര്യം ചെയ്തു. മെട്രോ ജീവനക്കാരുടെ സമയോചിതമായ ഇടപെടലും കരുതലും യുവതിക്ക് ആശ്വാസമായി. സുരക്ഷിതമായ പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഈ അവിസ്മരണീയ നിമിഷത്തെ ആഘോഷമാക്കാന്‍ റിയാദ് മെട്രോ അധികൃതര്‍ മറന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് മെട്രോയുടെ ഭാഗത്തുനിന്നും ഇരട്ടി മധുരമായി സവിശേഷമായ ഒരു സമ്മാനവും കൈമാറി. ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി യാത്ര ചെയ്യാവുന്ന രണ്ട് ഫസ്റ്റ് ക്ലാസ് 'ദര്‍ബ്' കാര്‍ഡുകളാണ് കുഞ്ഞിന്റെ കുടുംബത്തിന് സമ്മാനമായി ലഭിച്ചത്.

പ്രത്യേക സാഹചര്യത്തില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരെയും അധികൃതര്‍ അഭിനന്ദിച്ചു. ജീവനക്കാരുടെ കാര്യക്ഷമതയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലുള്ള പ്രതിബദ്ധതയും വെളിവാക്കുന്നതായിരുന്നു ഈ സംഭവമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വ്യക്തമാക്കി. റിയാദിലെ യാത്രാ സൗകര്യങ്ങളില്‍ പുതിയൊരു വിപ്ലവം കുറിച്ച മെട്രോക്ക്, ഈ കുഞ്ഞു അതിഥിയുടെ വരവ് ഏറെ പ്രിയപ്പെട്ടൊരു ഓര്‍മ്മയായി മാറിയിരിക്കുകയാണ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026