തിരുവനന്തപുരം: ജനുവരി 29 മുതല്‍ 31 വരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അഞ്ചാം ലോക കേരള സഭയില്‍ ജിദ്ദയില്‍ നിന്ന് നാല് പ്രതിനിധികള്‍ പങ്കെടുക്കും. ജിദ്ദ നവോദയയുടെ മുഖ്യ രക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം, രക്ഷാധികാരികളായ അബ്ദുള്ള മുല്ലപ്പള്ളി, സലാഹുദീന്‍ കൊഞ്ചിറ, യുവജന വേദി കണ്‍വീനര്‍ ലാലു എന്നിവരാണ് ജിദ്ദയെ പ്രതിനിധീകരിച്ച് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ലോക കേരള സഭയില്‍ ഉന്നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പങ്കാളിത്തം. ജിദ്ദയിലെ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ പ്രവര്‍ത്തകരായ ഇവര്‍, പ്രവാസി സമൂഹത്തിന്റെ ശബ്ദം ശക്തമായി സഭയില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഫോട്ടോ: ഡോ. ഷിബു തിരുവനന്തപുരം, അബ്ദുള്ള മുല്ലപ്പള്ളി, ലാലു, സലാഹുദീന്‍ കൊഞ്ചിറ.
Related News