l o a d i n g

ഗൾഫ്

ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി സ്വീകരണവും യാത്രയയപ്പും സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 25, 2026

ജിദ്ദ: തിരൂരങ്ങാടി മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തില്‍ ഉംറ നിര്‍വഹിക്കാന്‍ എത്തിയ തിരൂരങ്ങാടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയും തിരൂരങ്ങാടി മുനിസിപ്പലിറ്റി 17ാം ഡിവിഷന്‍ കൗണ്‍സിലരുമായ യു.കെ. മുസ്തഫ മാസ്റ്റര്‍ക്ക് സ്വീകരണവും, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ. മുസ്തഫക്ക് യാത്രയയപ്പും നല്‍കി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു.

നേതാക്കളായ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ജിദ്ദ സംസ്‌കൃതി ചെയര്‍മാന്‍ സീതി കൊളക്കാടന്‍, മണ്ഡലം ചെയര്‍മാന്‍ പി.കെ. സുഹൈല്‍, മണ്ഡലം നേതാക്കളായ റഫീഖ് പന്താരങ്ങാടി, അബ്ദുസ്സമദ് പൊറ്റയില്‍, ഇബ്രാഹിം കുട്ടി നന്നമ്പ്ര, മുനീര്‍ തലാപ്പില്‍, ഗഫൂര്‍ പൂങ്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

സംഘടനാ രംഗത്തും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലുമുള്ള മുസ്തഫ മാഷിന്റെ സംഭാവനകള്‍ നേതാക്കള്‍ അനുസ്മരിച്ചു. പ്രവാസ ലോകത്ത് സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കെ.കെ. മുസ്തഫ നല്‍കിയ സേവനങ്ങള്‍ മാതൃകാപരമാണെന്നും, നാട്ടിലേക്കുള്ള മടങ്ങല്‍ പുതിയ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകട്ടെയെന്നും ആശംസിച്ചു.

യുകെ മുസ്തഫ മാസ്റ്റര്‍ക്കുള്ള മെമന്റോ കെഎംസിസി മണ്ഡലം പ്രസിഡന്റ് ജാഫര്‍ വെണ്ണിയൂരും കെ.കെ മുസ്തഫക്കുള്ള മെമന്റോ ജനറല്‍ സെക്രെട്ടറി റഷീദ് കോഴിക്കോടനും കൈമാറി. യോഗത്തില്‍ റഷീദ് കൊഴിക്കോടന്‍ സ്വാഗതവും, റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.

ഫോട്ടോ: യു.കെ മുസ്തഫ മാസ്റ്റര്‍ക്കുള്ള മെമന്റോ കെഎംസിസി മണ്ഡലം പ്രസിഡന്റ് ജാഫര്‍ വെന്നിയൂര്‍ കൈമാറുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026