l o a d i n g

ഗൾഫ്

വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
January 26, 2026

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ റിയാദിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക മികവിനാണ് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയത്. 'ഏറ്റവും വലിയ ക്രിയേറ്റീവ് റൈറ്റിംഗ് ഇവന്റ്' വിജയകരമായി സംഘടിപ്പിച്ചാണ് സ്‌കൂള്‍ ഈ നേട്ടം കരസ്ഥമാക്കിയത്. 'ബുക്ക് ബ്ലൂം 500' എന്ന പേരില്‍ ഒരേസമയം, ഒരു വേദിയില്‍, വിദ്യാര്‍ത്ഥികള്‍ രചിച്ച 506 പുസ്തകങ്ങളുടെ പ്രകാശനമാണ് നിര്‍വഹിക്കപ്പെട്ടത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധി റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ മാനേജ്മന്റ് പ്രധിനിധികള്‍ക്ക് കൈമാറി.

'എന്റെ പുസ്തകം; എന്റെ അഭിമാനം' എന്ന പേരില്‍ കഴിഞ്ഞ ഏഴ് മാസമായി നടന്നുവരുന്ന ശാസ്ത്രീയമായ എഴുത്തു പരിശീലനത്തിന്റെ ഭാഗമായാണ് ഗ്രേഡ് ഒന്നു മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ്, അറബി, ഹിന്ദി, ഉറുദു, മലയാളം, കന്നട, തമിഴ് എന്നീ ഏഴ് ഭാഷകളില്‍ പുസ്തകങ്ങള്‍ രചിച്ചത്. കഥ, കവിത, നോവല്‍, യാത്ര വിവരണം, ആത്മകഥ, ലേഖനങ്ങള്‍, പൊതുവിജ്ഞാനം, പഠനങ്ങള്‍ തുടങ്ങി പത്തോളം വിഭാഗങ്ങളിലായി എഴുതിയ 506 പുസ്തകങ്ങളാണ് ഒരേ വേദിയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. പ്രമുഖ മാധ്യമ നിരീക്ഷകനും മുന്‍ അറബ് ന്യൂസ് ചീഫ് എഡിറ്ററുമായ ഉസ്താദ് ഖാലിദ് അല്‍ മഈന പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യ പ്രതിഭകളെ വളര്‍ത്തിയെടുക്കാനുള്ള സ്‌കൂളിന്റെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു.

വിവിധ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, മാധ്യമ, ബിസിനസ്സ് മേഖലകളിലെ പ്രമുഖര്‍ പുസ്തക പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ ഉസ്താദ് അലി അബ്ദുറഹ്‌മാന്‍, സി ഇ ഒ ലുഖ്മാന്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ, സൗദി ഗസറ്റ് എഡിറ്റര്‍ ഹസന്‍ ചെറൂപ്പ, എന്നിവര്‍ സദസ്സിനെ അഭിസംബോധന ചെയ്തു.

വായനയെ പ്രോത്സാഹിപ്പിക്കുന്ന 'റീഡ് ആന്‍ഡ് റിജോയ്സ്' പരിപാടിയെക്കുറിച്ച് പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ വിശദീകരിച്ചു. ചിന്തകളെ മൂര്‍ച്ച കൂട്ടാനും, ഭാഷാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും, വൈകാരിക ബുദ്ധി മെച്ചപ്പെടുത്താനും പുസ്തകങ്ങളെ കൂട്ടുകാരാക്കാന്‍ ഈ പ്രോഗ്രാം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ടെന്ന് സ്‌കൂള്‍ സി ഇ ഒ ലുഖ്മാന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ഇത്തരം ബൃഹത്തായ പ്രകാശന പദ്ധതി ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, കോര്‍ഡിനേറ്റര്‍ സുന്തുസ് സാബിര്‍ നേതൃത്വം നല്‍കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026