l o a d i n g

ഗൾഫ്

വൈവിധ്യമാര്‍ന്ന കലാവിരുന്നൊരുക്കിയും കലാപ്രതിഭകളെ ആദരിച്ചും ഇശല്‍ കലാവേദി കുടുംബ സംഗമം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

ജിദ്ദ: ജിദ്ദയില്‍ അരങ്ങേറിയ ചായല്‍ ട്രഡീഷണല്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്ത കലാകാരികള്‍, സിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം മാര്‍ച്ച് പാസ്റ്റില്‍ ഇശല്‍ കലാവേദിക്ക് വേണ്ടി മനോഹരമായ പ്ലോട്ട് അണിയിച്ചൊരുക്കിയവര്‍, GGI ഇന്ത്യന്‍ എംബസി സ്‌കൂളില്‍ നടത്തിയ സൗദി ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മനോഹരമായ കോല്‍ക്കളിയും ഒപ്പനയും അവതരിപ്പിച്ച ഇശല്‍ കലാ വേദിയുടെ കലാകാരി കലാകാരന്മാരെയും ഇശല്‍ കുടുംബ സംഗമത്തില്‍ വച്ച് ആദരിച്ചു.

ജിദ്ദ ഹറാസാത്തില്‍ നടന്ന കുടുംബ സംഗമം ഇശല്‍ കലാവേദി പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂരിന്റെ അധ്യക്ഷതയില്‍ ചെയര്‍മാന്‍ ശിഹാബ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു, നൃത്തച്ചുവടുകള്‍ കൊണ്ട് വേദികളെ കയ്യിലെടുക്കുന്ന അനുഗ്രഹീത ഗായകന്‍ ഷെഫ് ഷാന്‍ മുഖ്യാതിഥിയായിരുന്നു, ചടങ്ങില്‍ അബ്ദുല്ല മുക്കണ്ണി, സലാഹു സിദ്ധാല്‍, ഹസ്സന്‍ യമഹ, ആലിക്ക, മുഹ്‌സിന്‍, ഇശല്‍ കലാവേദി വനിതാ പ്രസിഡണ്ട് ഹസീന അഷ്‌റഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ഗൂഡല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു.

ഇശലിന്റെ കലാകാരി കലാകാരന്മാര്‍ അണിനിരന്ന ഒപ്പന, ഡാന്‍സുകള്‍, സ്‌കിറ്റുകള്‍,എന്നിവ അരങ്ങേറി. ഗാനമേളയില്‍ മുഹമ്മദ് കുട്ടി അരിമ്പ്ര സലാഹു വാളക്കുട, റാഫി എറണാകുളം, നസീര്‍ പരിയാപുരം മന്‍സൂര്‍ നിലമ്പൂര്‍ ഹസീന അഷറഫ്, ബാപ്പുട്ടി, അഷ്‌റഫ് ചെറുകോട് ,മുസ്തഫ കണ്ണമംഗലം റഫീഖ് കാടേരി, സാബിറ റഫീഖ്, സെബീന റാഫി.ലംന, ഫെമി ബാപ്പുട്ടി,അഫ്രാ സബീന്‍ റാഫി, ഷമീന,എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഇശല്‍ കലാവേദിക്ക് നല്‍കിയ പിന്തുണക്ക് എന്‍ കംഫര്‍ട്ടിനുള്ള ഉപഹാരം പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂരും, മുഖ്യാതിഥി ഷെഫ് ഷാനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ഗൂഡല്ലൂരും കൈമാറി. വിവിധ പരിപാടികളില്‍ ഇശലിനെ പ്രതിനിധീകരിച്ച കലാകാരി കലാകാരന്മാര്‍ക്കുള്ള ഉപഹാരങ്ങള്‍ സലാഹു സിന്താല്‍, മുസ്തഫ കോഴിശ്ശേരി,സിദ്ദീഖ് ഒളവട്ടൂര്‍, ആലുങ്ങല്‍ മുഹമ്മത്, റഹ്‌മത്ത് മുഹമ്മത് ആലുങ്ങല്‍,റഫീഖ് എം കെ. റഷീദ്,ഷംസു, ഷാഫി പവര്‍ ഹൗസ്, സാഗര്‍,സാബിറ സാഗര്‍, ഷെറീന റഷീദ്, എന്നിവര്‍ വിതരണം ചെയ്തു.

പരിപാടികള്‍ക്ക് ഗഫൂര്‍ കുന്നപ്പള്ളി, സാബിര്‍ വളാഞ്ചേരി, ജാഫര്‍ ബായ്,ഗഫൂര്‍ ബായ്,ഇ ഇസ്മായീല്‍ ബായ്, ഫായിസ ഗഫൂര്‍, സബീന ടീച്ചര്‍ സോഫിയ സലാഹു, എന്നിവര്‍ നേതൃത്വം നല്‍കി. സലാഹു വാളക്കുട അവതാരകനായിരുന്നു. നസീര്‍ പരിയാപുരം നയിച്ച ഇശല്‍ കലാവേദിയുടെ മുട്ടിപ്പാട്ടും കുടുംബ സംഗമത്തെ സംഗീത സാന്ദ്രമാക്കി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026