l o a d i n g

ഗൾഫ്

സൗദിയില്‍ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
January 26, 2026

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യന്‍ സമൂഹാംഗങ്ങള്‍, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാക്കള്‍, എംബസി ഉദ്യോഗസ്ഥര്‍, സൗദിയിലെ മാധ്യമ പ്രതിനിധികള്‍ എന്നിവരടക്കം ഏകദേശം 500 പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.

അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ദേശീയഗാനം ആലപിക്കുകയും മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ വായിച്ചു.

തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളും ഇന്ത്യന്‍ സമൂഹാംഗങ്ങളും അവതരിപ്പിച്ച വിവിധ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. വന്ദേ മാതരം 150-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക അവതരണങ്ങളും ശ്രദ്ധേയമായി. ദേശീയ ഗാനത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന ഫോട്ടോ ബൂത്തും ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.

ചടങ്ങുകളുടെ ഭാഗമായി അംബാസഡര്‍ ഇന്ത്യന്‍ പ്രവാസി സമൂഹാംഗങ്ങളുമായും പ്രാദേശിക മാധ്യമപ്രവര്‍ത്തകരുമായും സംവദിച്ചു. ഇന്ത്യയുടെ ഐക്യവും വൈവിധ്യവും പ്രതിഫലിപ്പിച്ച ആഘോഷങ്ങള്‍ റിപ്പബ്ലിക് ദിനത്തിന് പ്രത്യേക പ്രൗഢി പകര്‍ന്നു.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലും റിപ്പബ്ലിക് ദിനാഘോഷം നടന്നു. കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ദേശീയ പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. സൂഹമത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026