l o a d i n g

ഗൾഫ്

ജിദ്ദ - കോട്ടക്കല്‍ മണ്ഡലം കെഎംസിസി 'ഖായിദ് 2026' സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

ജിദ്ദ: കോട്ടക്കല്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച 'ഖായിദ് 2026' പഠനക്ലാസ് ശ്രദ്ധേയമായി. റൗദയിലെ സിദന കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടി സംഘാടന മികവ് കൊണ്ടും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

ജിദ്ദ മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ കരുത്ത് അതിന്റെ പ്രവര്‍ത്തന ക്ഷമത യിലാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കെ എം സി സി പ്രസിഡന്റ് ടി. ടി ഷാജഹാന്‍ പൊന്‍മള അധ്യക്ഷത വഹിച്ചു.

പരിശീലനവും നേതൃത്വവും
പഠന ക്ലാസിന്റെ ആദ്യഘട്ടമായ 'ഓര്‍ഗനൈസേഷണല്‍ ട്രെയിനിംഗ്' സെഷന് പ്രമുഖ പരിശീലകനും ജിദ്ദ പൗരാവലി ചെയര്‍മാനുമായ കബീര്‍ കൊണ്ടോട്ടി നേതൃത്വം നല്‍കി. സംഘടന പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പ്രവര്‍ത്തകരുടെ നേതൃപാടവം വികസിപ്പിക്കുന്നതിനും ആവശ്യമായ പ്രായോഗിക പരിശീലനം അദ്ദേഹം നല്‍കി.

13 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം ജില്ല കെഎംസിസി വളണ്ടിയര്‍ ക്യാപ്റ്റന്‍ സി. വി മെഹബൂബിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

കെഎംസിസി സൗദി നാഷണല്‍ സെക്രട്ടറി നാസര്‍ വെളിയങ്കോട്, ജില്ല കെഎംസിസി ഉപാധ്യക്ഷന്‍ മുഹമ്മദ് പേരുപിലായി, സീനിയര്‍ നേതാവ് മജീദ് കൊട്ടീരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി ഹംദാന്‍ ബാബു കോട്ടക്കല്‍ സ്വാഗതവും ട്രഷറര്‍ സൈനുദ്ദീന്‍ കോടഞ്ചേരി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026