l o a d i n g

ഗൾഫ്

പതിനഞ്ചാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ്, ജിസാന്‍ സോണ്‍ ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 26, 2026

മക്ക: സൗദി വെസ്റ്റ് നാഷനല്‍ കലാലയം സംസ്‌കാരിക വേദിയുടെ കീഴില്‍ സംഘടിപ്പിച്ച പതിനഞ്ചാമത് എഡിഷന്‍ പ്രവാസി സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. 'പ്രയാണം' എന്ന ശീര്‍ഷകത്തില്‍ കലയുടെ നിറക്കൂട്ടുകള്‍ക്ക് നിറം പകര്‍ന്നു കെട്ടിലും മട്ടിലും പുതുമകള്‍ നിറഞ്ഞ പ്രവാസി നാഷനല്‍ സാഹിത്യോത്സവില്‍ യൂനിറ്റ് , സെക്ടര്‍, സോണ്‍ എന്നീ തലങ്ങളില്‍ മത്സരിച്ച് ജയിച്ച പ്രതിഭകളാണ് മാറ്റുരച്ചത്. രജിസ്‌ട്രേഷന്‍ മുതല്‍ ജഡ്ജിങ്, ഫലപ്രഖ്യാപനം വരെ പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തില്‍ ക്രമീകരിച്ച 'പേപ്പര്‍ലെസ് സാഹിത്യോത്സവ്' ആയിരുന്നു ഇത്തവണത്തേത് എന്നത് 15-ാം എഡിഷന്റെ പ്രത്യേകതയായി.
മക്കയിലെ അന്തലുസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കലാ വിരുന്നില്‍ ജിസാന്‍, തായിഫ്, അല്‍ബഹ, മദീന, യാമ്പു, അസീര്‍, ജിദ്ദ സിറ്റി, ജിദ്ദ നോര്‍ത്ത്, മക്ക, റാബിഗ്, തുടങ്ങിയ 11 സോണില്‍ നിന്നെത്തിയ 300 മത്സരാര്‍ഥികള്‍ മാറ്റുരച്ച പരിപാടിയില്‍ 259 പോയിന്റ് നേടി ജിസാന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു. 196 പോയിന്റ് നേടി ജിദ്ദ സിറ്റി രണ്ടാം സ്ഥാനവും 151 പോയിന്റ് നേടി മദീന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ക്യാമ്പസ് വിഭാഗത്തില്‍ 86 പോയിന്റ് നേടി ജിദ്ദ നോര്‍ത്ത് ചാമ്പ്യന്‍മാരായപ്പോള്‍, 55 പോയിന്റ് നേടി മക്ക രണ്ടാം സ്ഥാനവും, 49 പോയിന്റ് നേടി അസീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സാഹിത്യോത്സവിന്റെ കലാ പ്രതിഭയായി ജിസാന്‍ സോണിലെ മുഹമ്മദ് റബീഹ് നെയും സര്‍ഗ പ്രതിഭയായി മദീന സോണിലെ ആസിഫിനെയും, വനിത വിഭാഗത്തില്‍ നിന്നും സര്‍ഗപ്രതിഭായി മദീന സോണില്‍ നിന്നു തന്നെയുള്ള മുംതാസിനെയും തിരഞ്ഞെടുത്തു.

വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം RSC നാഷനല്‍ സെക്രട്ടറി സയ്യിദ് ശബീറലി തങ്ങളുടെ അധ്യക്ഷതയില്‍ പ്രമുഖ സാഹിത്യകാരന്‍ ശിഹാബ് പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ കലകള്‍ക്കുള്ള പ്രാധാന്യവും അതില്‍ സാഹിത്യോത്സവ് വഹിക്കുന്ന പങ്കും നിസ്തുലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷനല്‍ കലാലയം സെക്രട്ടറി റഫീഖ് കൂട്ടായി സമ്മേളനത്തില്‍ സ്വാഗത ഭാഷണവും ഐ. സി. എഫ് നാഷനല്‍ പ്രസിഡന്റ് സിറാജ് കുറ്റ്യാടി മുഖ്യ പ്രഭാഷണവും ഗ്ലോബല്‍ കലാലയം സെക്രട്ടറി മുഹമ്മദലി പുത്തൂര്‍ സന്ദേശ പ്രഭാഷണവും നടത്തി. സാഹിത്യ മികവുകളെ അധികാര കേന്ദ്രങ്ങള്‍ വിലക്കെടുത്ത് തന്റെതാക്കിയ ഗതകാലത്തില്‍ നിന്നും മനുഷ്യ നന്മക്കായുള്ള പ്രയാണം അനിവാര്യതയെന്ന് അദ്ദേഹം പങ്കുവെച്ചു.

സാഹിത്യോത്സവ് സംഘാടക സമിതി ജനറല്‍ കണ്‍വീനറും KMCC നാഷനല്‍ പ്രസിഡന്റുമായ കുഞ്ഞിമോന്‍ കാക്കിയ മുഖ്യ ഭാഷണം നിര്‍വഹിച്ചു. പ്രവാസത്തില്‍ പ്രവാസി സാഹിത്യോത്സവ് വഹിക്കുന്ന പങ്ക് പകരം വെക്കാനില്ലാത്ത കലാ സംഗമം എന്നദ്ദേഹം അഭിപ്രായപ്പെട്ടു. സലീം കണ്ണനാംകുഴി (OICC), ഷംസു തുറയില്‍ (നവോദയ ), മുസ്തഫ മലയില്‍ (KMCC), നൗഷാദ് പെരിന്താറ്റിരി (OICC)ഷമീം നരിക്കുനി (ജിദ്ദ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗം) തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. പ്രവാസത്തിലും സാഹിത്യ മേഖലയില്‍ പ്രവാസികളുടെ മുന്നേറ്റം സാഹിത്യോത്സവുകളിലൂടെ സാധ്യമാകുന്നുണ്ട്. നാടിന്റെ നിര്‍മിതിയില്‍ വലിയ തോതില്‍ പങ്കാളികളാക്കുന്ന പ്രവാസികളുടെ വോട്ടവകാശം ഉള്‍പ്പടെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാമായ ഇടപെടലുകള്‍ നടത്തണമെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

ഹനീഫ അമാനിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ സമാപന സമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ ഷാഫി ബാഖവിയുടെ അധ്യക്ഷതയില്‍ കബീര്‍ ചൊവ്വ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു. വിജയികളായവര്‍ക്കുള്ള സമ്മാനദാനം സമാപന സമ്മേളനത്തില്‍ നിര്‍വഹിച്ചു.

ഫോട്ടോ: പതിനഞ്ചാമത് എഡിഷന്‍ സൗദി വെസ്റ്റ് നാഷനല്‍ പ്രവാസി സാഹിത്യോത്സവ് ജേതാക്കളായ ജിസാന്‍ സോണ്‍ ഓവറോള്‍ ട്രോഫിയുമായി.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026