l o a d i n g

ഗൾഫ്

സുസ്ഥിര ജീവിതശൈലിക്ക് കരുത്തേകാന്‍ ജിദ്ദയില്‍ 'ത്രിഫ്റ്റ് ഈവന്റ്' ജനുവരി 30ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

ജിദ്ദ: കുറഞ്ഞ ചെലവില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിദ്ദ സിജി വിമന്‍ കളക്ടീവ് ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് 'ത്രിഫ്റ്റ് ഈവന്റ്' സംഘടിപ്പിക്കുന്നു. 2026 ജനുവരി 30 വെള്ളിയാഴ്ച ജിദ്ദ അല്‍ സാമിറിലെ ന്യൂ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ (ബോയ്സ് സെക്ഷന്‍) ആണ് ഏകദിന പരിപാടി നടക്കുക.

'റഡ്യൂസ്, റീയൂസ്, റീസൈക്കിള്‍' (ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം ചെയ്യുക) എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ഈ പ്രദര്‍ശനവും വിപണനവും ഒരുക്കിയിരിക്കുന്നത്. ഉപയോഗിച്ചതും എന്നാല്‍ മികച്ചതുമായ വസ്തുക്കള്‍ കൈമാറാനും മിതമായ നിരക്കില്‍ വാങ്ങാനും ഈ അവസരം പ്രയോജനപ്പെടുത്താം.

ജിദ്ദ അല്‍ സാമിറിലെ ന്യൂ അല്‍ വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ജനുവരി 30, വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ രാത്രി 10:00 വരെ യാണ് പ്രദര്‍ശനവും വിപണനവും. അമിത ഉപഭോഗം കുറച്ച്, ഉള്ളത് പങ്കുവെച്ച് പരിസ്ഥിതി സൗഹൃദമായ ഒരു മാറ്റത്തിന്റെ ഭാഗമാകാന്‍ ജിദ്ദയിലെ പ്രവാസികളെ സംഘാടകര്‍ ക്ഷണിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026