l o a d i n g

ഗൾഫ്

യു.എ.ഇ പരിസ്ഥിതി മന്ത്രാലയ പുരസ്‌കാരം തൃശൂര്‍ സ്വദേശി ഡോ. ഷിയാദിന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

ദുബായ്: യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 'സസ്‌റ്റൈനബിലിറ്റി മേക്കേഴ്‌സ്' പുരസ്‌കാര തിളക്കത്തില്‍ മലയാളി ഡോക്ടര്‍. തൃശൂര്‍ സ്വദേശിയായ ഡോ. എം.എ ഷിയാദാണ് മികച്ച വെറ്ററിനറി ഡോക്ടര്‍ വിഭാഗത്തില്‍ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്.

ദുബായ് ജുമൈറ മന്ദാരിന്‍ ഓറിയന്റല്‍ ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ആമിന ബിന്ത് അബ്ദുര്‍റഹ്‌മാന്‍ അല്‍ ദാഹാകി പുരസ്‌കാരം സമ്മാനിച്ചു. 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ അദ്ദേഹം കാഴ്ചവെച്ച നിസ്തുലമായ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം.

മന്ത്രാലയത്തിന്റെ കീഴില്‍ ഇതുവരെ അന്‍പതോളം പുരസ്‌കാരങ്ങള്‍ ഡോ. ഷിയാദിനെ തേടിയെത്തിയിട്ടുണ്ട്. 'എക്‌സെപ്ഷണല്‍ എംപ്ലോയി', 'സ്റ്റാര്‍ ഓഫ് എംപ്ലോയി', 'യു ഡിസെര്‍വ് അവാര്‍ഡ്' എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. നിലവില്‍ യു.എ.ഇ വടക്കന്‍ മേഖലയിലെ അല്‍ദാരാ ക്വാറന്റൈന്‍ സെന്റര്‍, റാസല്‍ഖൈമ എയര്‍പോര്‍ട്ട് ക്വാറന്റൈന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ അനിമല്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

മണ്ണുത്തി വെറ്ററിനറി കോളജില്‍ നിന്നാണ് അദ്ദേഹം ബി.വി.എസ്.സി ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് എം.ബി.എയും വിവിധ പി.ജി ഡിപ്ലോമകളും കരസ്ഥമാക്കി. ആഗോള ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്, തൃശൂര്‍ സ്വദേശി പരേതനായ അബ്ദുറഹ്‌മാന്റെയും നബീസയുടെയും മകനാണ്. റാക് ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക അഡ്വ. ശബ്ന ഷിയാദാണ് ഭാര്യ. സിയ ഷിയാദ്, മറിയം ഷിയാദ് എന്നിവര്‍ മക്കളാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026