l o a d i n g

ഗൾഫ്

എസ്.എ. അജിംസിന് ജിദ്ദയില്‍ സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

ജിദ്ദ- മാധ്യമ പ്രവര്‍ത്തനത്തിന് സ്ഥാപനങ്ങള്‍ ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് കാലം സഞ്ചരിക്കുകയാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മീഡിയവണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ എസ്.എ. അജിംസ് പറഞ്ഞു. പ്രതിഭയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നുണ്ട്. ഇത് പത്രങ്ങളുടെ മാത്രമല്ല, ടെലിവിഷന്റേയും അന്ത്യം കുറിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിദ്ദയില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ അജിംസ് ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു.

വാര്‍ത്തകള്‍ക്ക് മരണമില്ല, എന്നാലത് പ്രക്ഷേപണം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തെ ഉള്‍ക്കൊണ്ടു മുന്നേറാത്ത പരമ്പരാഗത മാധ്യമ സ്ഥാപനങ്ങള്‍ക്ക് നിലനില്‍പില്ലെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് താന്‍ വൈകിയാണ് മനസ്സിലാക്കുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ ഇവിടത്തെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മീഡിയഫോറം പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി സ്വാഗതവും ട്രഷറര്‍ സുല്‍ഫിക്കര്‍ ഒതായി നന്ദിയും പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026