l o a d i n g

ഗൾഫ്

സൗദി കലാസംഘത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘത്തിന് (എസ്.കെ.എസ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. റഹിം ഭരതന്നൂര്‍ തബൂക്ക് (പ്രസിഡന്റ്), വിജേഷ് ചന്ദ്രു ജിദ്ദ (ജനറല്‍ സെക്രട്ടറി), തങ്കച്ചന്‍ വര്‍ഗീസ് റിയാദ് (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

നവാസ് ബീമാപ്പള്ളി ജിദ്ദ, അല്‍ത്താഫ് കോഴിക്കോട് റിയാദ് (രക്ഷാധികാരികള്‍), ഹസ്സന്‍ കൊണ്ടോട്ടി ജിദ്ദ, ഷബാന അന്‍ഷാദ് റിയാദ് (വൈസ് പ്രസിഡന്റ്), സോഫിയ സുനില്‍ ജിദ്ദ, ഇസ്മായില്‍ കുന്നുംപുറത്ത് ജിദ്ദ (ജോയിന്റ് സെക്രട്ടറി), സഹാന നിസാം ബുറൈദ (ജോയിന്റ് ട്രഷറര്‍), സാദിഖലി തുവ്വൂര്‍ ജിദ്ദ, കെ.എം നസീബ് ദമ്മാം (മീഡിയ കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കോഡിനേറ്റര്‍മാര്‍, വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍ എന്നിവരെ പിന്നീട് നിശ്ചയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസി മലയാളി കലാകാരന്മാരെയും കലാസ്‌നേഹികളെയും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.കെ.എസ് എന്ന പൊതുവേദി നിലവില്‍ വന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ സൗദിയിലെ മലയാളി കലാ, സാംസ്‌കാരിക രംഗത്ത് സജീവമായ സാന്നിധ്യമാകാന്‍ നില്‍വില്‍ 257 അംഗങ്ങളുള്ള കൂട്ടായ്മക്ക് സാധിച്ചു. 2022 ല്‍ 'റിയാദ് ബീറ്റ്സ്', 2024 ല്‍ 'ജിദ്ദ ബീറ്റ്സ്', 2025 ല്‍ 'തബൂക്ക് ബീറ്റ്സ്' എന്നീ പേരുകളില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാര്‍ പങ്കെടുത്ത മെഗാഷോകള്‍ കൂട്ടായ്മക്ക് കീഴില്‍ വിജയകരമായി സംഘടിപ്പിച്ചു. പുറമെ വിവിധ പ്രദേശങ്ങളില്‍ ചെറിയ പരിപാടികളും കൂട്ടായ്മക്ക് കീഴില്‍ നടന്നുവരുന്നു. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ തങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ നഷ്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കാനായി ദിനേന എസ്.കെ.എസ് വാട്‌സ് ഗൂപ്പിലും സജീവമാണ് അംഗങ്ങള്‍. കൂട്ടായ്മയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനറല്‍ സെക്രട്ടറി വിജേഷ് ചന്ദ്രുവുമായി 0532224116 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026