l o a d i n g

ഗൾഫ്

ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 27, 2026

ജിദ്ദ: പ്രമുഖ പ്രവാസി സാംസ്‌കാരിക സംഘടനയായ ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ (ജെ.ടി.എ) അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിദ്ദയിലെ വിവിധ മേഖലകളില്‍ സജീവമായ സംഘടന, വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന ജീവകാരുണ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ യോഗത്തില്‍ തീരുമാനമായി.

പുതിയ നേതൃനിര: പ്രസിഡന്റ് - നൗഷാദ് ജമാല്‍ പന്‍മന, ജനറല്‍ സെക്രട്ടറി - റഷീദ് ഓയൂര്‍, ട്രഷറര്‍ - രഞ്ജിത്ത് വള്ളികുന്നം, ചെയര്‍മാന്‍ - നസീര്‍ വാവാക്കുഞ്ഞ്. രക്ഷാധികാരി-അലി തേക്കുതോട്, ജനറല്‍ കണ്‍വീനര്‍-ദിലീപ് താമരക്കുളം, മറ്റു ഭാരവാഹികള്‍:വൈസ് പ്രസിഡന്റുമാര്‍: അനില്‍ വിദ്യാധരന്‍, നൂഹ് ബീമാപള്ളി, മാജാ സാഹിബ്, ജോയിന്റ് സെക്രട്ടറിമാര്‍: നവാസ് ബീമാപള്ളി, ആഷിര്‍ കൊല്ലം, ഷെഫിന്‍ ഷാ, കണ്‍വീനര്‍മാര്‍: ശിഹാബ് താമരക്കുളം (കള്‍ച്ചറല്‍), മുജീബ് കന്യാകുമാരി (സ്‌പോര്‍ട്‌സ്), മസൂദ് ബാലരാമപുരം (വെല്‍ഫെയര്‍), അസിസ്റ്റന്റ് കണ്‍വീനര്‍മാര്‍: ഷറഫുദ്ദീന്‍ പത്തനംതിട്ട (കള്‍ച്ചറല്‍), ഷാനവാസ് കോന്നി (സ്‌പോര്‍ട്‌സ്), അയ്യൂബ് പന്തളം (വെല്‍ഫെയര്‍).

കഴിഞ്ഞ കാലയളവില്‍ മികച്ച രീതിയിലുള്ള പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളും കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി. പ്രവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികള്‍ക്ക് വരും നാളുകളില്‍ രൂപം നല്‍കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: നൗഷാദ് ജമാല്‍, റഷീദ് ഓയൂര്‍, രഞ്ജിത്ത് വള്ളിക്കുന്നം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026