ദുബായ്: യുഎഇയിലെ ഫുജൈറയില്‍ ട്രക്കിനുള്ളില്‍ ഹീറ്ററിട്ടു കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. വടകര വള്ളിക്കാട് സ്വദേശി അന്‍സാര്‍ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അന്‍സാറിനെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗള്‍ഫില്‍ ഏതാനും ആഴ്ചകളായി അനുഭവപ്പെട്ടുവരുന്ന കടുത്ത തണുപ്പിനെ പ്രതിരോധിക്കാനായി ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു അന്‍സാര്‍. അടച്ചിട്ട വാഹനത്തിനുള്ളില്‍ ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചതും ഓക്‌സിജന്റെ കുറവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മസാഫി ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് ഖബറക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related News