l o a d i n g

കായികം

ക്ലബ് യുണൈറ്റഡ് വിന്റര്‍ കപ്പിന് കോബാറില്‍ ആവേശകരമായ സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

ദമാം: വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരായ യുണൈറ്റഡ് എ ആര്‍ കെ ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ് യുണൈറ്റഡ് അല്‍ കോബാര്‍ ഗൊസൈബി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച് വന്ന വിന്റര്‍ കപ്പിന് ഉജ്ജ്വല സമാപനം. മൂന്ന് വരാന്ത്യങ്ങളിലായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയില്‍ പ്രമുഖ താരങ്ങള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞു. ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ 10 ടീമുകളായി തിരിച്ചാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

വീറും ആവേശവും സമ്മാനിച്ച ഫുട്‌ബോള്‍ മേളയുടെ കാലാശപ്പോരാട്ടത്തില്‍ ഇറാം സ്‌ട്രൈക്കേഴ്സും ക്ലബ് ദാര്‍ അസ്സിഹയും തമ്മില്‍ മാറ്റുരച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് ക്ലബ് ദാര്‍ അസ്സിഹയെ പരാജയപ്പെടുത്തി ഇറാം സ്‌ട്രൈക്കേഴ്സ് കിരീടം സ്വന്തമാക്കി. കളിയുടെ ഇരുപത്തി ഏഴാം മിനുട്ടില്‍ ആദിന്‍ അമ്പാടി നേടിയ ഗോളിനാണ് ഇറാം സ്‌ട്രൈക്കേഴ്സ് വിജയം കിരീടം ചൂടിയത്. ഇറാം ഹോള്‍ഡിങ്സ് സി എം ഡി ഡോ: സിദ്ദീഖ് അഹ്‌മ്മദ്, എ.ആര്‍.കെ ഗ്രൂപ്പ് എം ഡി ഡോ: ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു.

ഇറാം ഹോള്‍ഡിങ്സ് സി.ഇ ഒ അബ്ദുല്‍ റസാക് ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വ്വഹിച്ചു. ഇറാം ഹോള്‍ഡിങ്സിന്റെ സാരഥികളായ മുഹമ്മദ് അല്‍ തുവൈജിരി, മധു കൃഷ്ണന്‍, സതാം അല്‍ ഒമൈരി, ബഷീര്‍ അഹ് മദ്, ഫഹദ് അല്‍ തുവൈജിരി എന്നിവര്‍ പരിപാടിയില്‍ മുഖ്യാതിഥികളായിരുന്നു. കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേര്‍ ഫൈനല്‍ പോരാട്ടത്തിന് ആവേശം പകരാന്‍ സ്റ്റേഡിയത്തിലെത്തി. ഫൈസല്‍ കാളികാവ്, നിസാം ചെമ്മാട് , സുബൈര്‍ കതായിക്കല്‍, ഫൈസല്‍ കുന്നത്ത്, സാജന്‍ പി വി, അജ്മല്‍ ആദം, ഇര്‍ഷാദ് കെ പി , അഫ്‌സല്‍ കലാം എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.

പടം : അല്‍ കോബാറില്‍ സംഘടിപ്പിച്ച് വന്ന ക്ലബ് യുണൈറ്റഡ് വിന്റര്‍ കപ്പില്‍ വിജയികളായ ഇറാം സ്‌ട്രൈക്കേഴ്സിന് ഡോ: സിദ്ദീഖ് അഹ്‌മ്മദ് , ഡോ: ഹസ്സന്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിക്കുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026