l o a d i n g

ഗൾഫ്

സിജി റിയാദ് ''സിജിയെസ്റ്റ -26''അരങ്ങേറി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
January 30, 2026

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ''സിജിയെസ്റ്റ -26 ' എന്നപേരില്‍ വാര്‍ഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. ദിറാബ് ബ്ലൂപാര്‍ക്ക് ഇസ്തിറാഹയില്‍ നടന്ന സംഗമത്തില്‍ സിജി പ്രവര്‍ത്തകരും സഹകാരികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിയ പരിപാടികള്‍ സംഗമത്തിന്റെ പ്രത്യേകതയായിരുന്നു

അമീര്‍ ഖാന്‍, റിദ മുനീബ് , ആഷ്‌ന അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഔട്ട്‌ഡോര്‍ സെഷനില്‍ വിവിധ ടീമുകളായി വിഭജിച്ച് നിരവധി ടീം ബില്‍ഡിംഗ് ഗെയിമുകളും വടംവലി മത്സരവും നടത്തി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ സജീവമായി പങ്കെടുത്ത പരിപാടികള്‍ കുടുംബ സംഗമത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കി.

ഷഹാന അലിയുടെ നേതൃത്വത്തില്‍ വൈകുന്നേരം നടന്ന സാംസ്‌കാരിക സന്ധ്യ സംഗമത്തിന് മാറ്റ് കൂട്ടി . സിജി വുമണ്‍ കളക്ടീവ് അംഗങ്ങളുടെ ഒപ്പനയും സംഘഗാനവും, സിജി സി.എല്‍.പി ടീമിന്റെ ഫ്യൂഷന്‍ ഡാന്‍സും, സിജി കുടുംബാംഗങ്ങളുടെ മക്കളുടെ വിവിധ കലാപരിപാടികളും ശ്രദ്ധേയമായി. റിയാദിലെ പ്രശസ്ത മുട്ടിപ്പാട്ട് കലാകാരന്‍ ഉമര്‍ ഫാറൂക്കിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഗീതനിശ ആസ്വാദകരെ ആവേശം കൊള്ളിച്ചു.

സംഗമത്തിന് മുനീബ് ബി.എച്ച്, റഷീദലി, മുസ്തഫ മാനന്തേരി, അബ്ദുല്‍ അസീസ് തങ്കയത്തില്‍, റിസ്വാന്‍ , അബ്ദുല്‍ നിസാര്‍, അബൂബക്കര്‍ മഞ്ചേരി, സമീര്‍ മാളിയേക്കല്‍, ഷീബ അസീസ്, ഷഹാന അലി, ഫെബിന നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026