l o a d i n g

ഗൾഫ്

ഹജ്ജ്: കൊച്ചി, കണ്ണൂര്‍ ഫ്ളൈറ്റ് ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു, ഹാജിമാര്‍ക്ക് സ്വന്തം നിലയില്‍ ഫ്‌ളൈറ്റും തിയതിയും തെരഞ്ഞെടുക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

കോഴിക്കോട്; 2026 ഹജ്ജിന് കേരളത്തില്‍ നിന്നും യാത്രയാകുന്ന ഹാജിമാര്‍ക്കായി കൊച്ചി, കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള ഫ്ളൈറ്റ് ഷെഡ്യുള്‍ പ്രസിദ്ധീകരിച്ചു. കൊച്ചിയില്‍ നിന്നും ഫ്ളൈ നാസ് ആണ് സര്‍വ്വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് യാത്ര ഒരുക്കുന്ന ഷോര്‍ട്ട് ഹജ്ജും കൊച്ചിയില്‍ നിന്നാണ്. ആദ്യ സര്‍വ്വീസ് കൊച്ചിയില്‍ നിന്നും 2026 ഏപ്രില്‍ 30ന് ഉച്ചക്ക് 2.10ന് പുറപ്പെടും. മെയ് 19 ആണ് അവസാന സര്‍വ്വീസ്. കൊച്ചിയില്‍ നിന്നും ഷോര്‍ട്ട് ഹജ്ജിനായുള്ള ഫ്ളൈറ്റ് സര്‍വ്വീസുകള്‍ മെയ് 17, 18, 19 തിയ്യതികളിലാണ്.

കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ ഫ്ളൈഅദീല്‍ ആണ് സര്‍വ്വീസ് നടത്തുന്നത്. 348 പേര്‍ക്ക് യാത്രയാകാവുന്ന മൊത്തം 13 സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്നുള്ളത്. കണ്ണൂരില്‍ നിന്നും ആദ്യ സര്‍വ്വീസ് 2026 മെയ് 5ന രാത്രി 11.30നാണ്. അവസാന സര്‍വ്വീസ് മെയ് 14-നാണ്.

കാലിക്കറ്റ് എംബാര്‍ക്കേഷനില്‍ നിന്നും ആകാശ എയറാണ് സര്‍വ്വീസ് നടത്തുന്നത്. ഷെഡ്യൂള്‍ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേരളത്തിലെ മൂന്ന് എബാര്‍ക്കേഷനില്‍ നിന്നും സൗദിയിലെ ജിദ്ദയിലേക്കാണ് സര്‍വ്വീസുകള്‍. ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ച് മദീന സന്ദര്‍ശനവും നടത്തി മദീനയില്‍ നിന്നുമായിരിക്കും മടക്ക യാത്ര.

ഓണ്‍ലൈന്‍ ഫ്ളൈറ്റ് ബുക്കിംഗ്;-
ഈ വര്‍ഷം മുതല്‍ ഹാജിമാര്‍ക്ക് തന്നെ സ്വന്തം നിലയില്‍ ഫ്ളൈറ്റും, യാത്രാ തിയ്യതിയും തെരഞ്ഞെടുക്കാവുന്ന ഓണ്‍ലൈന്‍ ഫ്ളൈറ്റ് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് ഓരോ കവറിലെയും യൂസര്‍ ലോഗിനില്‍ ലഭ്യമാണ്. ഹാജിമാര്‍ക്ക് താല്‍പര്യമുള്ള തിയ്യതി ലഭ്യതക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. ഈ സൗകര്യം നാല് ദിവസത്തേക്കാണ് ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്് സര്‍ക്കുലര്‍ നമ്പര്‍ 29 കാണുക.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026