l o a d i n g

ഗൾഫ്

അഞ്ച് വര്‍ഷത്തിന് ശേഷം സൗദി എയര്‍ലൈന്‍സ് നാളെ മുതല്‍ വീണ്ടും കരിപ്പൂരിലേക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 31, 2026

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരിടവേളക്ക് ശേഷം സൗദി എയര്‍ലൈന്‍സ് തിരിച്ചെത്തുന്നു. നാളെ മുതല്‍ റിയാദ്- കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ ലൈന്‍സ് സര്‍വീസിന് തുടക്കമാകും. രാവിലെ 8.45 ന് എത്തുന്ന വിമാനം 9.45ന് തിരിച്ച് റിയാദിലേക്ക് പുറപ്പെടും.

തുടക്കത്തില്‍ ശനി, ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ്. അടുത്ത മാസം മുതല്‍ ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്താനാകുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. 190 പേര്‍ക്ക് യാത്ര ചെയ്യാവുന്ന നിയോ 321 വിമാനമാണ് നാളെയെത്തുന്നത്. നേരത്തേ, 400 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് കരിപ്പൂരില്‍ സര്‍വീസ് നടത്തിയിരുന്നു.

റണ്‍വേ റീകാര്‍ പെറ്റിംഗിന്റെ പേരില്‍ കൊച്ചിയിലേക്ക് മാറ്റിയ സര്‍വീസിന് പിന്നീട് തിരിച്ചുവരാന്‍ അനുമതി കിട്ടിയില്ല. അതിനു ശേഷം കരിപ്പൂരിലെ വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പൂര്‍ണമായും നിഷേധിക്കപ്പെടുകയും ചെയ്തു. പിന്നാലെ, സൗദി എയര്‍ലൈന്‍സ് സര്‍വീസ് പൂര്‍ണമായും നിലക്കുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026