l o a d i n g

ഇന്ത്യ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണന വീണ്ടും, അതിവേഗ റെയില്‍ ഇടനാഴിയില്ല, ജലപാതകളുമില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

ന്യൂദല്‍ഹി - സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴിയിലാണ് കേരളം ഉള്‍പ്പെടാതിരുന്നത്. മുംബൈ - പുനെ, പുനെ ഹൈദരാബാദ്, ഹൈദരാബാദ് -ബെംഗളൂരു, ഹൈദരാബാദ് -ചെന്നൈ, ചെന്നൈ -ബെംഗളൂരു, ദല്‍ഹി -വാരാണസി, വാരാണസി-സിലിഗുരി എന്നീ ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചത്. ഇതോടെ കേരള എംപിമാര്‍ 'കേരളം, കേരളം' എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് പ്രതിഷേധിച്ചു. 12 പുതിയ ജലപാതകളിലും കേരളത്തെ ഉള്‍പ്പെടുത്തിയില്ല. ധാതു ഇടനാഴിയില്‍ മാത്രമാണ് കേരളമുള്ളത്. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതി. ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ ചേര്‍ത്താണ് ഇടനാഴി പ്രഖ്യാപിച്ചത്.

പ്രധാനമായും ടയര്‍-2, ടയര്‍-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയില്‍വേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകള്‍ക്ക് ബദലാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.

പടിഞ്ഞാറന്‍, തെക്കന്‍, വടക്കന്‍, കിഴക്കന്‍ മേഖലകളെ ഒരുമിപ്പിക്കാനും വ്യാവസായിക കേന്ദ്രങ്ങള്‍, സാങ്കേതിക വിദ്യ കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന നഗരങ്ങള്‍ എന്നിവയെ വേഗമേറിയതും കൂടുതല്‍ സംയോജിതവുമായ ശൃംഖലയിലേക്ക് കൊണ്ടുവരാനുമാണ് അതിവേഗ ഇടനാഴിയിലൂടെ ലക്ഷ്യമിടുന്നത്.

മറ്റ് പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍;

-വിദേശത്തേക്ക് പണം അയയ്ക്കാന്‍ നികുതി കുറയ്ക്കും

-കാന്‍സര്‍ ചികിത്സയ്ക്കുള്ള 17 മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ ഇല്ല, കാന്‍സര്‍ മരുന്നുകളുടെ വില കുറയും. 7 അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്ക് തീരുവ ഇല്ല.

-മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ടിസിഎസ് രണ്ട് ശതമാനമാക്കി.

-പരിശോധനയ്ക്ക് ശേഷവും ടാക്‌സ് റിട്ടേണ്‍ വിവരം പുതുക്കാം

-വിദേശയാത്രയുടെ ടിസിഎസ് അഞ്ചില്‍നിന്ന് രണ്ട് ശതമാനമാക്കി

-വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് നികുതിയില്ല

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026