l o a d i n g

ഗൾഫ്

നാസര്‍ കാരന്തൂരിന് ഫോര്‍ക റിയാദ് സ്വീകരണം നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

റിയാദ്: സൗദിയില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ ഫോര്‍ക സ്ഥാപക ചെയര്‍മാനും മുഖ്യ രക്ഷാധികാരിയുമായ നാസര്‍ കാരന്തൂരിന് ഫോര്‍ക റിയാദ് സ്വീകരണം നല്‍കി. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ദേശങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ സൗന്ദര്യവും ഊഷ്മളതയും ആവോളം ആസ്വദിക്കുവാനുള്ള അവസരങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫോര്‍ക റിയാദ് നല്‍കുന്ന ശ്രമങ്ങളെ ശിഹാബ് കൊട്ടുകാട് അഭിനന്ദിച്ചു. റിയാദിലെ പ്രവാസി സമൂഹത്തിന് ഫോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മാര്‍ഗദീപമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോര്‍ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആക്ടിംഗ് കണ്‍വീനര്‍ അലക്‌സ് കൊട്ടാരക്കര സ്വാഗതവും, ട്രഷറര്‍ ജിബിന്‍ സമദ് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ അലി ആലുവ, സെയ്ഫ് കായംകുളം, വൈസ് ചെയര്‍മാന്‍മാരായ ജയന്‍ കൊടുങ്ങല്ലൂര്‍, സെയ്ഫ് കൂട്ടുങ്ങല്‍, കരിമം കണ്ണമ്പുറത്ത്. ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി, കണ്‍വീനര്‍ അഖിനാസ് കരുനാഗപ്പള്ളി, മീഡിയ കണ്‍വീനര്‍ വിനോദ് കൃഷ്ണ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ നാസര്‍ വലപ്പാട്, മജീദ് മൈത്രി, മുഹമ്മദ് ഖാന്‍, ഷാജഹാന്‍ ചാവക്കാട്, മുസ്തഫ എടത്താട്ടുകര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്‌നേഹം കൊണ്ടും പരസ്പര സഹായം കൊണ്ടും മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്താല്‍ തുടക്കം കുറിച്ച ഫോര്‍ക അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നത് ഏറെ സന്തോഷം നല്‍കുന്നു എന്ന് മറുപടി പ്രസംഗത്തില്‍ നാസര്‍ കാരന്തൂര്‍ പറഞ്ഞു. ഫോര്‍ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത് ഫോര്‍ക്കക്ക് വേണ്ടി നാസര്‍ കാരന്തൂരിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026