l o a d i n g

ഗൾഫ്

കനല്‍ മനുഷ്യരുടെ നോവുകള്‍ പങ്കുവെച്ച് പ്രിയദര്‍ശിനിയുടെ 'സര്‍ഗ സംവാദം'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 1, 2026

റിയാദ്: പ്രവാസത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ കോറിയിട്ട 'കനല്‍ മനുഷ്യര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ റിയാദ് ചാപ്റ്റര്‍ സര്‍ഗ സംവാദം സംഘടിപ്പിച്ചു. കെ.പി.സി.സി പബ്ലിക്കേഷന്‍ വിഭാഗത്തിന്റെ 'എഴുത്തുകാരും പുസ്തകങ്ങളും' എന്ന പരിപാടിയുടെ ഭാഗമായാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നജിം കൊച്ചുകലുങ്ക് രചിച്ച ഈ കൃതി ചര്‍ച്ച ചെയ്തത്.

റിയാദ് മീഡിയ ഫോറം പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും സൗദി അറേബ്യയിലെ തന്റെ അനുഭവങ്ങളും എഴുത്തുകാരന്‍ ചടങ്ങില്‍ പങ്കുവെച്ചു. അനുഭവക്കുറിപ്പുകളടങ്ങിയ പുസ്തക രചനയുടെ പശ്ചാത്തലവും അനുഭവങ്ങളും നജിം കൊച്ചുകലുങ്ക് വിവരിച്ചു. വായനക്കാരും എഴുത്തുകാരനും നേരിട്ട് സംവദിച്ച വേദി പുസ്തകത്തിലെ പ്രമേയങ്ങളെ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്തു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി കോഓഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗണ്‍സില്‍ അംഗം നാദിര്‍ഷ റഹ്‌മാന്‍ സ്വാഗതവും സക്കീര്‍ ദാനത്ത് നന്ദിയും പറഞ്ഞു.

ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഷിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, നാസര്‍ കാരന്തൂര്‍, റഫീഖ് പന്നിയങ്കര, നാസര്‍ കാരക്കുന്ന് , രഘുനാഥ് പറശ്ശിനിക്കടവ്, ജയന്‍ കൊടുങ്ങല്ലൂര്‍, നിഖില, ഖമര്‍ ഭാനു അബ്ദുസ്സലാം,മുഹമ്മദലി മണ്ണാര്‍ക്കാട്,സിദ്ധിഖ് കല്ലുപറമ്പന്‍, ജലീല്‍ ആലപ്പുഴ, സത്താര്‍ താമരത്ത്, സലിം പള്ളിയില്‍, സൈഫുന്നിസ സിദ്ധിഖ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. പുസ്തകത്തിലെ പ്രധാന കഥാപാത്രമായ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ നിഖില സമീര്‍, രചയിതാവ് എന്നിവരടങ്ങിയ പാനലുമായി സദസിന്റെ പ്രത്യേക മുഖാമുഖം സെഷനും നടന്നു. 'നഷ്ടപ്പെട്ട ദിനങ്ങളുടെ പാട്ടുകാരന്‍ ഞാന്‍, വിലാപത്തിന്‍ നദിപോല്‍ ഇരുണ്ടൊരീ പാത താണ്ടുമ്പോള്‍' എന്ന് തുടങ്ങുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗസല്‍ എന്ന കവിത ചൊല്ലി ഹിബ അബ്ദുസ്സലാം കനല്‍ മനുഷ്യരെ കുറിച്ച് ചര്‍ച്ച ചെയ്ത സംവാദ വേദിക്ക് അര്‍ത്ഥപൂര്‍ണ്ണമായി വിരാമം കുറിച്ചു.

സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍ , ജോണ്‍സണ്‍ മാര്‍ക്കോസ് , ജംഷാദ് തുവ്വൂര്‍, നാസര്‍ വലപ്പാട്, ഷറഫ് ചിറ്റന്‍, മുജീബ് സി ഡി, സന്തോഷ് ബാബു, സമീര്‍ മാളിയേക്കല്‍, ശറഫുദ്ധീന്‍ വാഴക്കാട്, എന്നിവര്‍ ചര്‍ച്ചാ വേദിയില്‍ സംബന്ധിച്ചു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026